ഗുരുവായൂരിൽ മൂർഖനെ തോളിലിട്ട് സാഹസത്തിന് മുതിർന്നയാൾക്ക് പാമ്പ് കടിയേറ്റു
kerala Kerala News latest latest news thrissur

ഗുരുവായൂരിൽ മൂർഖനെ തോളിലിട്ട് സാഹസത്തിന് മുതിർന്നയാൾക്ക് പാമ്പ് കടിയേറ്റു

ഗുരുവായൂർ: ആറടിയോളം നീളമുള്ള മൂർഖനെ തോളിലിട്ട് സാഹസത്തിന് മുതിർന്നയാൾക്ക് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനിൽ ഭവനിൽ സുനിൽ കുമാറിനാണ് പാമ്പ് കടിയേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിന് സമീപം കണ്ടെത്തിയ പാമ്പിനെ സുരക്ഷാ ജീവനക്കാരും പോലീസും ചേർന്ന് ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചു വിട്ടിരുന്നു.

ഇന്നർ റോഡിൽ നിന്ന് നാരായണാലയം ഭാഗത്തേക്ക് ഇഴഞ്ഞുനീങ്ങിയ പാമ്പിനെ അനിൽ കുമാർ പിടികൂടി സുരക്ഷാ ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടുവരികയായിരുന്നു.


പോലീസും സുരക്ഷാ ജീവനക്കാരും ചേർന്ന് പാമ്പിനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. അരമണിക്കൂറോളം പാമ്പുമായി സാഹസം കാണിക്കുന്നതിനിടെ കടിയേൽക്കുകയായിരുന്നു.

ഇയാൾ ഉടനെ പാമ്പിനെ സെക്യൂരിറ്റി ക്യാബിനു നേരെ വലിച്ചെറിഞ്ഞു. ശേഷം തളർന്നു വീണ അനിൽകുമാറിനെ ദേവസ്വം ജീവനക്കാരും ഭക്തരും ചേർന്ന് ചേർന്ന് ദേവസ്വം മെഡിക്കൽ സെന്ററിൽ എത്തിച്ചു.

പ്രാഥമിക ശുശ്രുഷക്ക് ശേഷം ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാവിലെ 6 മണിയോടെ പാമ്പ് പിടിത്തക്കാരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. ആറടിയോളം നീളമുള്ള പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ പിന്നീട് എരുമപ്പെട്ടി പൊലീസിന് കൈമാറി.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

സംസ്ഥാനത്ത് റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചു മസ്റ്ററിങ് നടക്കുന്നതിനാൽ സെർവറിൽ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാൻ സംസ്ഥാനത്ത് റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചു. ഇന്ന് മുതൽ ശനിയാഴ്ച വരെയാണ് ക്രമീകരണം. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ…

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥൻ എൻഎൽ സുമേഷ് വിജിലൻസ് പിടിയിലായി കൈക്കൂലി കേസിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥൻ എൻ എൽ സുമേഷ് വിജിലൻസ് പിടിയിലായി.

സ്വകാര്യ സ്‌കൂളിലെ പീരിയോഡിക്കൽ ഇൻസ്പെക്ഷൻ നടത്തിയ ഇയാൾ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനാണ് കൈക്കൂലി ചോദിച്ചത്. ഇത് കൈപറ്റുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്.

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണൻ്റെ കുടുംബത്തിന് സഹായം ഉറപ്പാക്കുമെന്ന് സർക്കാർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണൻ്റെ കുടുംബത്തിന് പരമാവധി സഹായം ഉറപ്പാക്കുമെന്ന് സർക്കാർ.

ഇന്ദിരയുടെ കുടുംബത്തെ മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനും കോതമംഗലം താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ചു. കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ അടിയന്തര…

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ.

കഴിവുകെട്ട സർക്കാരും വനം വകുപ്പുമാണ് വയോധികയുടെ മരണത്തിന് ഉത്തരവാദികൾ. ക്ഷമയുടെ നെല്ലിപ്പലക കണ്ട് നിൽക്കുന്ന ജനങ്ങൾ വൈകാരികമായി പെരുമാറുന്നത്…

Staff Selection Commission SSC 2049 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു Staff selection Commission 2024. 2049 ഒഴിവുകൾ. Central Government ജോലി നേടാം.

MARCH 18 വരെ അപേക്ഷിക്കാം കേരളത്തിലെ ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ : തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ, എറണാകുളം, തൃശൂർ,…

പീഡനം; യുവാവിന് 18 വർഷം തടവ് അന്തിക്കാട്:

പ്രായപൂർത്തിയാകാത്ത കാലത്ത് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തി രംഗങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ച യുവാവിനെ 18 വർഷവും 2,11,500 രൂപ പിഴയും ശിക്ഷ വിധിച്ചു.

കുറുമ്പിലാവ് ചിറക്കൽ പേരോത്ത് വീട്ടിൽ…

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതി മുന്‍പ് പോക്സോ കേസിലും പ്രതി 2022ല്‍ ഇയാളെ പോക്സോ കേസില്‍ റിമാന്‍ഡ് ചെയ്തിരുന്നു.

ആര്‍പിഎഫിന്റെ പിടിച്ചുപറിക്കേസിലും ഇയാള്‍ പ്രതിയാണ്. ഹസന്‍ കുട്ടി എന്ന പ്രതി കുട്ടിയെ തട്ടികൊണ്ടു പോയത് ലൈംഗിക ഉദ്ദേശ്യത്തിനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ എടുത്തു കൊണ്ടു പോയി…

എസ്എൻ പുരത്ത് ഹോട്ടലുടമകൾക്ക് മർദ്ദനത്തിൽ പരിക്കേറ്റു

എസ്എൻപുരം : പള്ളിനടയിൽ ഹോട്ടലുടമകൾക്ക് മർദ്ദനമേറ്റു. പള്ളിനട സെൻ്ററിന് പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന ബാംഗ്ലൂർ വാല കഫേ ഉടമ പതിയാശേരി സ്വദേശി പുല്ലാനി സുബൈർ (58 )നാണ് മർദ്ദനമേറ്റത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ…

തൃശ്ശൂരിൽ കോൺഗ്രസ്സ് മാർച്ചിൽ സംഘർഷം തൃശ്ശൂർ: വയനാട് പൂക്കോട് കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്സ് തൃശ്ശൂരിൽ നടത്തിയ മാർച്ചിൽ സംഘർഷം.

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പൂക്കോട് വെറ്റിനറി കോളേജിലെ…

Related posts

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന; ഇന്നലെ മാത്രം ചികിത്സ തേടിയത് 9013 പേർ

Akhil

എവറസ്റ്റിൽ ഹൃദ്രോഗിയായ വനിതക്ക് ദാരുണാന്ത്യം.

Sree

‘പബ്ലിക്  പ്രോസിക്യൂട്ടർക്ക് പറ്റിയ വീഴ്ചയാണ് ഗ്രീഷ്‌മയുടെ ജാമ്യം’; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി ഷാരോണിൻ്റെ കുടുംബം

Akhil

Leave a Comment