Kerala News latest news must read Sports World News

ടി20 ലോകകപ്പിന് സഞ്ജു സാംസണും! രാഹുല്‍ പുറത്ത്, ശിവം ദുബെയും ടീമില്‍; പതിനഞ്ചംഗ ടീമിനെ അറിയാം

അഹമ്മദാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്.

സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലിടം നേടിയപ്പോള്‍ കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമായി.

ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ആരാണ് പ്രധാന വിക്കറ്റ് കീപ്പറെന്നുള്ളത് സെലക്റ്റര്‍മാര്‍ വ്യക്തമാക്കിയിട്ടില്ല. നേരത്തെ, സഞ്ജു ഒന്നാം വിക്കറ്റ് കീപ്പറാവുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രോഹിത്തിനൊപ്പം ജയ്‌സ്വാള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

കോലി മൂന്നാം നമ്പറിലെത്തും. തൊട്ടുപിന്നാലെ സൂര്യകുമാര്‍ യാദവും. പിന്നീട് സഞ്ജു അല്ലെങ്കില്‍ പന്ത് ക്രീസിലെത്തും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍,  ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്. 

Related posts

താനൂർ കസ്റ്റഡി മരണത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥർ പ്രതികൾ; സിബിഐ എഫ്ഐആർ സമർപ്പിച്ചു

Akhil

ആനകൾക്ക് മർദ്ദനമേറ്റ സംഭവം ; ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ട് ചൊവ്വാഴ്ച്ച പരിഗണിക്കും

Akhil

ഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; പുതിയ തട്ടകം ഈസ്റ്റ് ബംഗാൾ

Akhil

Leave a Comment