തേനീച്ചകളുടെ കൂട്ട ആക്രമണം; തിരൂരങ്ങാടിയിൽ വിദ്യാർഥികളടക്കം 30 പേർക്ക് കുത്തേറ്റു, പലരും ഓടിരക്ഷപ്പെട്ടു
മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂരിൽ തേനീച്ചയുടെ കുത്തേറ്റ് സ്‌കൂൾ വിദ്യാർഥികളടക്കം മുപ്പതോളം പേർക്ക് പരിക്ക്. മൂന്നിയൂർ കലംകൊള്ളിയാലിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിലുണ്ടായിരുന്ന തേനീച്ചകളാണ് കുത്തിയത്. ഇന്നലെ വൈകീട്ട് മുന്നേകാലോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ...