yamshita
Sports World News

പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിത റഫറിയായി യോഷിമി യമഷിത

പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിത റഫറിയെന്ന ചരിത്രമെഴുതാന്‍ യോഷിമി യമഷിത. യോഷിമി ഉള്‍പ്പടെ മൂന്നുവനിതകളാണ് ഖത്തര്‍ ലോകകപ്പിനുള്ള ഫിഫയുടെ റഫറി പാനലിലുള്ളത്. ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും, ചുമതല നിറവേറ്റാൻ കഴിവിൻ്റെ പരമാവധി ശ്രമിക്കുമെന്നും യോഷിമി യമഷിത പ്രതികരിച്ചു.

“വനിതാ എന്ന നിലയിലും, ജാപ്പനീസ് പൗര എന്ന നിലയിലും ഇതിനെ വലിയ ഉത്തരവാദിത്തമായി കാണുന്നു. പുരുഷൻമാരുടെ മത്സരത്തിൽ ഒരു സ്ത്രീ റഫറി ചെയ്യുന്നത് വലിയ കാര്യമല്ല എന്ന നിലയിലേക്ക് എത്തുക എന്നതാണ് ലക്ഷ്യം.” യോഷിമി യമഷിത പറഞ്ഞു. ഇതാദ്യമായല്ല യോഷിമി ചരിത്രം സൃഷ്ടിക്കുന്നത്. ജെ ലീഗും, ഏഷ്യന്‍ ചാമ്പ്യൻസ് ലീഗും ആദ്യമായി നിയന്ത്രിച്ച വനിതയാണ് യോഷിമി.

READ ALSO:-കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്രത്തിൽ ഇടംനേടി ഖത്തർ ലോകകപ്പ്.

Related posts

സീരിയൽ താരം ഡോ.പ്രിയ അന്തരിച്ചു; മരണം 8 മാസം ഗർഭിണിയായിരിക്കെ

Akhil

ഭക്ഷ്യവിഷബാധയേറ്റുള്ള മരണം; യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം

Akhil

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്നു മുതൽ

Sree

Leave a Comment