ബാങ്ക് സെർവർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയ കേസിൽ രണ്ട് നൈജീരിയൻ സ്വദേശികൾ അറസ്റ്റിൽ. നൈജീരിയൻ സ്വദേശികളായ ഇക്കെന്ന കോസ്മോസ്, ഇമ്മാക്കുലേറ്റ് ചിന്നസ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മഞ്ചേരി സഹകരണ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് നാല് അക്കൗണ്ടിൽ നിന്നായി ഓൺലൈനായി 70 ലക്ഷം രൂപയാണ് ഇവർ തട്ടിയത്. കേസിൽ രണ്ട് നൈജീരിയൻ പൗരന്മാരെ ഡൽഹിയിൽ വെച്ചാണ് സൈബർ പൊലീസും മലപ്പുറം ഡാന്‍സാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്.
READ ALSO:-നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് ജപ്പാൻ; രസകരമായ ജോലിയും ഒപ്പം ശമ്പളവും…