മുതിര്‍ന്ന സിപിഎം നേതാവ് ഒവി നാരായണന്‍ അന്തരിച്ചു
death Kerala News latest news must read

മുതിര്‍ന്ന സിപിഎം നേതാവ് ഒവി നാരായണന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവ് ഒവി നാരായണന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ വി നാരായണന്‍ (85) വിടവാങ്ങി.

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം, മാടായി മണ്ഡലം സെക്രട്ടറി, അവിഭക്ത മാടായി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ പ്രസിഡന്റ്, ദി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .

കേരള ക്ലേ ആന്റ് സിറാമിക്‌സ് ചെയര്‍മാന്‍, കണ്ണൂര്‍ സ്പിന്നിങ് മില്‍ ചെയര്‍മാന്‍, ഡയറക്ടര്‍, മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് എന്നി സ്ഥാനങ്ങള്‍ വഹിച്ചു.2021ല്‍ എരിപുരത്ത് സിപിഎം ജില്ല സമ്മേളനത്തില്‍ വെച്ച് ജില്ല കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞു.

നിലവില്‍ സിപിഎം മാടായി ഏരിയാ കമ്മിറ്റിയംഗവും കര്‍ഷക സംഘം എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ്. മാടായി ബാങ്ക് ജീവനക്കാരനായിരുന്നു.

ഭാര്യ. പി എം ലീല (റിട്ട. അധ്യാപിക മുത്തേടത്ത് എച്ച് എസ് തളിപ്പറമ്പ്) മക്കള്‍: മധു ( ദിനേശ് ഐ ടി കണ്ണൂര്‍) മഞ്ജുള , മല്ലിക. മരുമക്കള്‍: ബ്രിഗേഡിയര്‍ ടി വി പ്രദീപ് കുമാര്‍, കെ വി ഉണ്ണികൃഷ്ണന്‍ (മുംബൈ) സീനമധു (കണ്ണപുരം ) . സഹോദരി ഒ വി. ദേവി.

ALSO READ:ഐപിഎൽ നോക്കണ്ട, ട്വന്റി20 ലോകകപ്പിൽ ഹാർദിക് പാണ്ഡ്യ ‘വേറെ ലെവൽ’ ആയിരിക്കുമെന്ന് ഗാവസ്കർ

VISIT OUR WEBSITE

E24 NEWS KERALA

മുതിര്‍ന്ന സിപിഎം നേതാവ് ഒവി നാരായണന്‍ അന്തരിച്ചു

Related posts

വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി

Akhil

‘പണക്കൂമ്പാരത്തിന് കാവലിരിക്കുന്ന പാമ്പ്’; ഉർജിത് പട്ടേലിനെ മോദി പാമ്പിനോട് ഉപമിച്ചെന്ന് മുൻ ധനകാര്യ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ

Akhil

കാപ്പി ഉണ്ടാക്കാനറിയാമോ?; പ്രതിവർഷം 51 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലിയുണ്ട്

Sree

Leave a Comment