കാപ്പി ഉണ്ടാക്കാനറിയാമെങ്കിൽ പ്രതിവർഷം 51 ലക്ഷം രൂപ ശമ്പളം നൽകാമെന്ന വാഗ്ധാനവുമായി ഒരു കഫേ. ഓസ്ട്രേലിയയിലെ ബ്രൂം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ‘ദി ഗുഡ് കാർട്ടൽ’ കഫേയാണ് ബരിസ്റ്റകൾക്ക് 92,030 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 51 ലക്ഷം രൂപ) ശമ്പള വാഗ്ധാനവുമായി രംഗത്തെത്തിയത്.
ജോലിയ്ക്കായി പരിഗണിക്കണമെങ്കിൽ രണ്ട് കാര്യങ്ങളാണ്വേണ്ടതെന്ന് കഫേ നൽകിയ പരസ്യത്തിൽ പറയുന്നു. തൊഴിൽ ചെയ്യാനറിയണം, സംഘമായി ജോലി ചെയ്യാൻ സാധിക്കണം. 6 മാസത്തെ പ്രവൃത്തിപരിചയമുണ്ടെങ്കിൽ ജോലി ലഭിക്കാൻ സാധ്യതയേറുമെന്നും പരസ്യത്തിൽ പറയുന്നു.