happy holi 2022
Kerala News Local News National News

നിറങ്ങളുടെ ആഘോഷം; ഇന്ന് ഹോളി

നിറങ്ങളിൽ നീരാടിയും വർണ്ണങ്ങൾ വാരി വിതറിയും രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഹോളി ആഘോഷത്തില്‍ പങ്കുചേരുന്നു. ദീപാവലിക്ക് ശേഷമുള്ള രണ്ടാമത്തെ വലിയ ഉത്സവമായി കണക്കാക്കപ്പെടുന്ന ഹോളി ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ കൊണ്ടാടുന്നു. നിറങ്ങള്‍, മധുരപലഹാരങ്ങള്‍, വര്‍ണം വിതറി ആഘോഷം.. അതെ, ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ഹോളി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഹോളി ആഘോഷത്തില്‍ പങ്കുചേരുന്നു.

നേരത്തെ ഉത്തരേന്ത്യയില്‍ മാത്രം വലിയതോതില്‍ ആഘോഷിച്ചു വന്നിരുന്ന ഹോളി ഇന്ന് കേരളത്തിലുള്‍പ്പെടെ രാജ്യത്താകമാനം ആഘോഷിച്ചുവരുന്നു. വര്‍ണങ്ങള്‍ വാരിവിതറിയുള്ള ഈ ആഘോഷത്തിനു പിന്നിലെ ഐതീഹ്യം എന്തെന്ന് ചോദിച്ചാല്‍ പലര്‍ക്കും അറിയില്ല . ചരിത്രപ്രധാന്യമായ ഒരു കഥ തന്നെയാണ് ഹോളിക്ക് പിന്നിലുള്ളത്.

ഹോളിക എന്ന അസുര സ്ത്രിയില്‍ നിന്നുമാണ് ഹോളി എന്ന വാക്കുണ്ടായത്. അഹങ്കാരിയും അത്യന്തബലവാനുമായ ഹിരണ്യകശിപു എന്ന അസുരന്‍ അധികാരപ്രമത്തതകൊണ്ട് ഈശ്വരനായി പൂജിക്കപ്പെടാന്‍ ആഗ്രഹിച്ചു. ഹിരണ്യകശിപുവിന്റെ പുത്രനും മഹാവിഷ്ണുവിന്റെ ശ്രേഷ്ഠഭക്തനുമായ പ്രഹ്‌ളാദന്‍ ഇതിന് തയ്യാറായില്ല. സ്വന്തം പുത്രനോടുള്ള സ്‌നേഹത്തെ മറികടക്കുന്ന തരത്തില്‍ ഹിരണ്യകശിപിന് പ്രഹ്‌ളാദന്റെ പേരില്‍ ശത്രുത ഉണ്ടായി. അയാള്‍ തന്റെ സഹോദരിയായ ഹോളികയുടെ സഹായം അഭ്യര്‍ത്ഥിച്ചു. ഹോളികയെ അഗ്നിക്ക് പൊള്ളിക്കാന്‍ സാധ്യമല്ല. എരിയുന്ന അഗ്‌നികുണ്ഠത്തിന് നടുവില്‍ പ്രഹ്‌ളാദനെ മടിയില്‍ വച്ച് ഇരിക്കുവാന്‍ ഹിരണ്യകശിപു ഹോളികയോട് ആജ്ഞാപിച്ചു.

അഗ്നി ജ്വലിപ്പിച്ചു പ്രഹ്‌ളാദനെ കൈയ്യിലെടുത്തു കൊണ്ട് അഗ്നിയില്‍ പ്രവേശിപ്പിച്ച ഹോളിക പക്ഷെ അഗ്നിക്കിരയായി. പ്രഹ്‌ളാദന്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. വിഷ്ണുവിനോടുള്ള അകൈതവുമായ ഭക്തിയും മനസ്സിന്റെ നിഷ്‌കളങ്കതയുമാണ് പ്രഹ്‌ളാദനെ മരണത്തില്‍ നിന്ന് രക്ഷിച്ചത്. നന്മയുടെയും ശുദ്ധിയുടെയും ജയമാണിത്. ഈ സംഭവത്തെ അനുസ്മരിച്ച് ഹോളിയുടെ തലേന്ന് പൗര്‍ണ്ണമിരാത്രിയില്‍ വലിയ അഗ്നികുണ്ഡമുണ്ടാക്കി, അതിന് ചുറ്റും ആടിയും പാടിയും ആളുകള്‍ ആഘോഷിക്കുന്നു. നിറങ്ങളുടെ ഉത്സവം പിറ്റേന്നാണ്.  ഇങ്ങനെ രണ്ട് ദിവസമാണ് ഹോളി ആഘോഷിക്കാറ്.

Related posts

വിമാനത്തിൽ നിന്നും പാരാ ജംപിങ് നടത്തിയ ആദ്യ മലയാളി വനിത; പക്ഷേ നേട്ടങ്ങളെല്ലാം ചരിത്രങ്ങളിൽ ഒതുങ്ങി

sandeep

‘ഞാൻ ആദ്യമായല്ല അമ്പലത്തിൽ പോകുന്നത്’; യോഗക്ഷേമസഭയ്ക്കും തന്ത്രി സമാജത്തിനും മറുപടിയുമായി കെ രാധാകൃഷ്ണൻ

sandeep

മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

sandeep

Leave a Comment