45th kerala film critics awards
Entertainment

കേരള ഫിലിം ക്രിട്ടിക്‌സ് അവർഡ്: മികച്ച നടൻ ദുൽഖർ, ദുർഗ കൃഷ്ണ മികച്ച നടി

45-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. ‘കുറുപ്പ്’, ‘സല്യൂട്ട്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദുൽഖർ സൽമാൻ മികച്ച നടനായും ‘ഉടലി’ലെ പ്രകടനത്തിന് ദുർഗകൃഷ്ണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മാർട്ടിൻ പ്രക്കാട്ട് ആണ് മികച്ച സംവിധായകൻ. ചിത്രം ‘നായട്ട്’.കൃഷാന്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ആവാസവ്യൂഹ’മാണ് മികച്ച സിനിമ.

മികച്ച രണ്ടാമത്തെ ചിത്രം ‘മിന്നിൽ മുരളിയും. ജനപ്രിയ ചിത്രം ‘ഹൃദയ’വുമാണ്. മികച്ച സഹനടനായി ഉണ്ണി മുകുന്ദനും (മേപ്പടിയാൻ) സഹനടിയായി മഞ്ജു പിള്ളയും (ഹോം) തെരഞ്ഞെടുക്കപ്പെട്ടു.

സമഗ്രസംഭാവനകൾക്കുള്ള ചലച്ചിത്രരത്നം പുരസ്‌കാരം മുതിർന്ന സംവിധായകൻ ജോഷിക്ക് നൽകും. ക്രിട്ടിക്‌സ് റൂബി ജൂബിലി അവാർഡ് സുരേഷ് ഗോപിക്കും നൽകും. രേവതി, ഉർവശി, ബാബു നമ്പൂതിരി, കൊച്ചുപ്രേമൻ എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം സമ്മാനിക്കും.

READMORE : നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു; രമേശ് ചെന്നിത്തല

Related posts

ഓൺലൈനിൽ വാങ്ങിയ ബാഗിനുള്ളിൽ പണവും എടിഎം കാർഡും

Sree

ഐഫോണ്‍ 15 സി പോര്‍ട്ടുകളില്‍ ആന്‍ഡ്രോയിഡ് ചാര്‍ജിംഗ് കേബിളുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ചൈന

sandeep

പ്രശസ്ത സിനിമാ നിർമ്മാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു.

Sree

Leave a Comment