മഹാബലിപുരത്ത് നടന്ന നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിന് സൂപ്പർസ്റ്റാർ രജനികാന്തും കിംഗ് ഖാൻ ഷാറൂഖ് ഖാനും നടൻമാരായ കാർത്തിയും ശരത്കുമാറുമെത്തി. കമൽ ഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, സാമന്ത റൂത്ത് പ്രഭു എന്നിവരും വിവാഹത്തിന്റെ അതിഥി ലിസ്റ്റിലുണ്ട്. കഴിഞ്ഞ വർഷം ദീപാവലിക്ക് പുറത്തിറങ്ങിയ അണ്ണാത്തെ എന്ന ചിത്രത്തിലാണ് രജനികാന്ത് അവസാനമായി അഭിനയിച്ചത്. രജനികാന്തിനെ കൂടാതെ നയൻതാരയും കീർത്തി സുരേഷും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
സിനിമാ ലോകം കാത്തിരുന്ന വിഗ്നേഷ് ശിവന്റെയും നയൻതാരയുടെയും വിവാഹത്തിൽ കുറച്ച് പേർക്ക് മാത്രമേ ക്ഷണമുള്ളൂവെങ്കിലും ഒരു ലക്ഷത്തിലധികം പേരാണ് വിവാഹ സദ്യയുണ്ണുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.