Kuwait
Gulf News World News

കുവൈറ്റില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചു; 50ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു

കുവൈറ്റില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് 50 ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാണ് നിയമം പ്രാബല്യത്തില്‍ വന്നത്.

രാജ്യത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്നുള്ള നിര്‍ദേശം നല്‍കിയിരുന്നു. മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാനും അതോറിറ്റിയും മന്ത്രാലയവും നിര്‍ദേശിച്ചിട്ടുണ്ട്. അധികൃതര്‍ പരിശോധന ശക്തമാക്കും.

കഴിഞ്ഞ ദിവസം മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ മസായീല്‍ ഏരിയയിലെ 12 കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായി അറിയിപ്പുണ്ടായിരുന്നു.

Related posts

ബെംഗളൂരു, മൈസൂരു അധിക സര്‍വീസ്; ദീപാവലിക്ക് സ്പെഷ്യല്‍ സർവീസുമായി കെഎസ്ആർടിസി

Akhil

പത്തനംതിട്ടയിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു

Akhil

“ജനസേവനത്തിനാണ് ഞാൻ ജനിച്ചത്”: പ്രധാനമന്ത്രി നരേന്ദ്ര മോദി

Akhil

Leave a Comment