കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അഭിനേതാക്കളുടെ മികച്ച പ്രകടനവും ശക്തമായ തിരക്കഥയും സംവിധാനവും ഒത്തുചേര്‍ന്നപ്പോള്‍ വിക്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. സിനിമയിൽ എടുത്ത് പറയേണ്ടത് സൂര്യ അവതരിപ്പിക്കുന്ന കൊടും വില്ലന്‍ റോളക്‌സിന്റെ കഥാപാത്രമാണ്.
ചിത്രത്തിന്റെ ക്ലൈമാക്‌സിലാണ് റോളക്‌സ് എത്തുന്നത്. ഏകദേശം അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗത്തില്‍ റോളക്‌സായി അതിഗംഭീര പ്രകടമാണ് സൂര്യ കാഴ്ചവച്ചത്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച തികയുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ് റോളക്‌സും സൂര്യയും. വിക്രം രണ്ടാം ഭാഗത്തിൽ സൂര്യയും കമല്‍ ഹാസനുമായിരിക്കും കേന്ദ്ര കഥാപാത്രങ്ങള്‍. സിനിമയുടെ ജോലികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ലോകേഷ് കനകരാജ് വ്യക്തമാക്കിയിരുന്നു.
അതേസമയം ബോക്‌സോഫീസില്‍ അടി പതറി അക്ഷയ് കുമാര്‍ ചിത്രം ‘സാമ്രാട്ട് പൃഥ്വിരാജ്’. ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 48 കോടിയാണ് മാത്രമാണ് ഇതുവരെയുള്ള കളക്ഷന്‍. എന്നാല്‍ ഒരേ ദിവസം റിലീസ് ചെയ്ത വിക്രം ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. 218 കോടിയോളമാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. സാമ്രാട്ട് പൃഥ്വിരാജിന്റെ അഞ്ചാം ദിവസത്തെ കളക്ഷന്‍ നാല് കോടിയില്‍ താഴെയാണ്. എന്നാല്‍ 25 കോടിക്കടുത്താണ് വിക്രം നേടിയത്.
സിനിമ റിലീസ് ചെയ്ത ആദ്യം ദിനം തന്നെ തെന്നിന്ത്യന്‍ ചിത്രത്തിന് മുന്നില്‍ ബോളിവുഡിന് അടി പതറിയിരുന്നു. ആദ്യ ദിനത്തില്‍ വിക്രം 34 കോടി സ്വന്തമാക്കിയപ്പോള്‍ പൃഥ്വിരാജിന് 10 കോടി മാത്രമാണ് നേടാനായത്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന ‘മേജറും’ പൃഥ്വിരാജിന് ബോക്‌സ് ഓഫീസില്‍ പ്രഹരം ഏല്‍പ്പിച്ചിട്ടുണ്ട്. 50 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍.
Read also:-വിജയ് ചിത്രം ‘ബീസ്റ്റ്’ന് കുവൈറ്റ് സർക്കാരിന്റെ വിലക്ക്
2 comments
[…] കമൽ ഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, സാമന്ത […]
[…] Read also:- സോഷ്യൽ മീഡിയയിൽ തരംഗമായി റോളക്‌സ് […]