Entertainment

വിജയ് ചിത്രം ‘ബീസ്റ്റ്’ന് കുവൈറ്റ് സർക്കാരിന്റെ വിലക്ക്

വിജയ് നായകനാകുന്ന ചിത്രം ‘ബീസ്റ്റ്’ന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍. റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങള്‍ കുവൈറ്റിന്റെ താത്പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ചിത്രത്തില്‍ കാണിക്കുന്നതാണ് ചിത്രം വിലക്കാന്‍ കാരണമെന്നാണ് വിവരം.

ബീസ്റ്റിന്റെ നിരോധനം വിദേശ കളക്ഷനെ ബാധിക്കാനും സാധയതകളേറെയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യുഎഇയിലും മറ്റ് അറബ് രാജ്യങ്ങളിലും ബീസ്റ്റിന് റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. നെല്‍സണ്‍ ദിലീപ്കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മുന്‍പ് ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’, വിഷ്ണു വിശാലിന്റെ ‘എഫ്ഐആര്‍’ തുടങ്ങിയ ചിത്രങ്ങളും ഇതുപോലെ നിരോധിച്ചിരുന്നു.

വിജയ് നായകനാകുന്ന ചിത്രം ഏപ്രില്‍ 14നാണ് റിലീസ് തീരുമാനിച്ചിട്ടുള്ളത്. വിജയ്‍യ്‍ക്ക് ‘ബീസ്റ്റ്’ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. സംവിധായകൻ ശെല്‍വരാഘവൻ, മലയാളി താരം ഷൈൻ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെൻ തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. ഒരു മാളില്‍ തീവ്രവാദികള്‍ സാധാരണ ജനങ്ങളെ ബന്ദികളാക്കുന്നതും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ട്രൈലറിൽ കാണാന്‍ സാധിക്കുന്നത്.

Related posts

ബീസ്റ്റിൽ തകർന്ന നെൽസൺ; അന്നൊരു അവാർഡ് വേദിയിൽ അപമാനം; ഇന്ന് ‘ജയിലറി’ലൂടെ മധുര പ്രതികാരം!

sandeep

‘എന്റെ ജീവിതത്തിൽ എന്തെങ്കിലും പങ്കുവഹിച്ച എല്ലാവർക്കും നന്ദി’- സിനിമയിൽ പത്തുവർഷം പൂർത്തിയാക്കി ടൊവിനോ തോമസ്

sandeep

സൂപ്പർമാനായി ഹെൻറി കാവിൽ വീണ്ടുമെത്തുന്നു

sandeep

2 comments

സോഷ്യൽ മീഡിയയിൽ തരംഗമായി റോളക്‌സ് June 8, 2022 at 7:43 am

[…] Read also:-വിജയ് ചിത്രം ‘ബീസ്റ്റ്’ന് കുവൈറ്റ് സ… […]

Reply
ആരാണ് ആരാധകർ തിരയുന്ന മിസ് മാര്‍വലിന്റെ മലയാളി സംവിധായക? June 13, 2022 at 4:35 am

[…] Read also:- വിജയ് ചിത്രം ‘ബീസ്റ്റ്’ന് കുവൈറ്റ് സ… […]

Reply

Leave a Comment