Kerala News

അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യത എന്ന് കാലാവസ്ഥ റിപ്പോർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ( chances of heavy rain with lightening )

ഏപ്രിൽ 6 ഓടെ തെക്കൻ ആൻഡാമാൻ കടലിലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മധ്യ-തെക്കൻ കേരളത്തിലാകും വേനൽ മഴ കൂടുതലായി ലഭിക്കുക. കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, കൊച്ചി മേഖലകളിൽ വൈകീട്ടോടെ കനത്ത മഴ അനുഭവപ്പെട്ടിരുന്നു.

അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ തെക്കൻ ആൻഡമാൻ കടലിലും, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ട് ഏപ്രിൽ 7ന് ഈ മേഖലയിലെ മത്സ്യബന്ധനം ഒഴിവാക്കണം.

Related posts

ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്‌ഫോടനം; ഭീകരാക്രമണ സാധ്യത തള്ളാതെ ഇസ്രയേൽ

sandeep

മാറനല്ലൂരിൽ അജ്ഞാതരുടെ വ്യാപക ആക്രമണം; 20ഓളം വാഹനങ്ങളുടെ ചില്ലുകൾ അടിച്ചുതകർത്തു

sandeep

രക്തദാനവും അവയവദാനവും ഇനി കോവിൻ പോർട്ടൽ വഴി

Sree

Leave a Comment