Kerala News latest news must read

മാറനല്ലൂരിൽ അജ്ഞാതരുടെ വ്യാപക ആക്രമണം; 20ഓളം വാഹനങ്ങളുടെ ചില്ലുകൾ അടിച്ചുതകർത്തു

തിരുവനന്തപുരം മാറനല്ലൂരിൽ അജ്ഞാതരുടെ വ്യാപക ആക്രമണം. നാല് കിലോമീറ്റർ പരിധിയിൽ 20ഓളം വാഹനങ്ങളുടെ ചില്ലുകൾ അടിച്ചുതകർത്തു.

INTUC പ്രവർത്തകനായ ശ്രീകുമാറിന്റെ വീടിന് നേരെയും ആക്രമണം. വീടിന് നേരെ കല്ലെറിയുകയും ജനൽച്ചില്ലകൾ തകർക്കുകയും ചെയ്‌തു.

മാറനല്ലൂര്‍ പഞ്ചായത്തിലെ 4 കിലോമീറ്റര്‍ ചുറ്റളവില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തകര്‍ത്തത്.

കാറുകളും ടിപ്പർ ലോറിയും ബൈക്കും ഉൾപ്പെടുന്നു. രാത്രി ഒരു മണിയോടെയാണ് റോഡിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തത്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ALSO READ:മണിപ്പൂർ കൂടി പ്രതിഫലിക്കാനിടയുള്ള മിസോറാം ജനവിധി ഇന്ന്; ആദ്യ ഫലസൂചനകൾ എട്ട് മണിയോടെ

Related posts

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലിൽ ജവാന്മാർക്ക് വീരമൃത്യു

sandeep

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിൽ രാജ്യവ്യാപക റെയ്‌ഡുമായി എൻഐഎ

sandeep

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്ക്; ബുർജ് ഖലീഫക്ക് പുതിയ റെക്കോർഡ്

sandeep

Leave a Comment