latest must read Special World News

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്ക്; ബുർജ് ഖലീഫക്ക് പുതിയ റെക്കോർഡ്

സൂചിയുടെ ആകൃതിയില്‍ 828 മീറ്റര്‍ ഉയരത്തിൽ നിർമ്മിച്ച അംബരചുംബിയായ കെട്ടിടമാണ് ദുബായിലെ ബുര്‍ജ് ഖലീഫ. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച കലാസൃഷ്ടി എന്നു വിശേഷിപ്പിക്കാവുന്ന ബുര്‍ജ് ഖലീഫ ഇതിനോടകം പല റെക്കോർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്ക് എന്ന റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് ബുര്‍ജ് ഖലീഫ. പ്രതിവർഷം 17 ദശലക്ഷം സന്ദർശകരാണ് ഇവിടെയെത്തുന്നത്.

സ്വിച്ച് ഓൺ ബിസിനസ് എന്ന അനലിറ്റിക്സ് വെബ്സൈറ്റ് നടത്തിയ പഠനത്തിലാണ് പുതിയ കണക്കുകളുള്ളത്. ആഗോളതലത്തിൽ ഏറ്റവുമധികം ശ്രദ്ധയാകർഷിച്ചതും ലോകത്തെ ഏറ്റവും അറിയപ്പെടുന്നതുമായ 150-ലധികം ലാൻഡ്‌മാർക്കുകളാണ് പഠനവിധേയമാക്കിയത്. ഇവിടങ്ങളിലെത്തുന്ന ശരാശരി സന്ദർശകരുടെ എണ്ണവും വിശകലനം ചെയ്തു.

പാരീസിലെ പ്രശസ്തമായ ഈഫൽ ടവറിന്റെ മൂന്നിരട്ടി ഉയരമുള്ള ബുർജ് ഖലീഫയുടെ പേര് ഏകദേശം 22 ദശലക്ഷം പേരാണ് പ്രതിവർഷം ​​ഗൂഗിളിൽ സേർച്ച് ചെയ്തിട്ടുള്ളത് എന്നും ഏകദേശം 17 ദശലക്ഷം സന്ദർശകർ പ്രതിവർഷം ഇവിടെത്തുന്നു എന്നും ടിക്കറ്റ് ഇനത്തിൽ ഏകദേശം 621 ദശലക്ഷം ഡോളർ വരുമാനം നേടുന്നതായും പഠനം വെളിപ്പെടുത്തി.

പ്രതിവർഷം 22 ദശലക്ഷം ഗൂഗിൾ സേർച്ചുകളും 7.5 ദശലക്ഷം സന്ദർശകരുമായി ഇന്ത്യയിലെ താജ്മഹലാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് നയാഗ്ര വെള്ളച്ചാട്ടമാണ്. ഇവിടെ പ്രതിവർഷം 13 ദശലക്ഷം ആളുകൾ എത്തുന്നുണ്ടെന്നാണ് കണക്ക്. പ്രതിവർഷം 1.2 ദശലക്ഷത്തിലധികം പേർ നയാഗ്ര വെള്ളച്ചാട്ടത്തെക്കുറിച്ച് ​ഗൂഗിളിൽ തിരയുകയും ചെയ്യുന്നു.

Related posts

കവിയും നിരൂപകനുമായ എൻ കെ ദേശം അന്തരിച്ചു

Akhil

നിങ്ങളുടെ ശമ്പളം 25,000 ന് മുകളിലാണോ ?എങ്കിൽ ഇന്ത്യയിലെ ആദ്യ 10 % ൽ നിങ്ങളും

Sree

സ്ലാബ് തകർന്ന് കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം

Akhil

Leave a Comment