salary of indian people
National News Special Trending Now

നിങ്ങളുടെ ശമ്പളം 25,000 ന് മുകളിലാണോ ?എങ്കിൽ ഇന്ത്യയിലെ ആദ്യ 10 % ൽ നിങ്ങളും

ഇന്ത്യയിൽ പതിനഞ്ച് ശതമാനത്തോളം പേരുടെ പ്രതിമാസ ശമ്പളം 5,000 രൂപയിൽ താഴെയാണെന്ന് പഠന റിപ്പോർട്ട്. 25,000 ന് മുകളിൽ സമ്പാദിക്കുന്നവർ ആദ്യ 10 ശതമാനത്തിൽ വരുമെന്നും പഠനത്തിൽ പറയുന്നു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ തയാറാക്കിയ സ്‌റ്റേറ്റ് ഓഫ് ഇനിക്വാളിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

വീടുകളിൽ ശുദ്ധജലമെത്തിക്കുക, വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഇന്ത്യ താരതമ്യേനെ മുന്നിലാണെങ്കിലും ദാരിദ്ര്യം, വരുമാനത്തിലെ തുല്യതയില്ലായ്മ, തൊഴിലില്ലായ്മ എന്നീ മേഖലകളിൽ കൂടി പുരോഗമിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ആദ്യ 1 ശതമാനത്തിലുളളവരുടെ പ്രതിമാസ വരുമാനത്തിൽ വർധനയും ഏറ്റവും താഴെക്കിടയിലുള്ള പത്ത് ശതമാനത്തിന്റെ വരുമാനത്തിൽ ഇടിവുമാണ് കാണിക്കുന്നത്. ഈ പ്രതിസന്ധി തരണം ചെയ്യാൻ നഗരങ്ങളിൽ തൊഴിലുറപ്പ് പദ്ധതി കൊണ്ടുവരണമെന്നും ഏകീകൃത അടിസ്ഥാന വരുമാനം (യുബിഐ) നടപ്പിലാക്കണമെന്നും റിപ്പോർട്ട് പറയുന്നു. 

Related posts

യുക്രൈനിൽ ഷോപ്പിംഗ് മാളിൽ റഷ്യൻ റോക്കറ്റ് ആക്രമണം

Sree

‘വിദ്വേഷപ്രചാരണം, സന്ദീപ് വാര്യര്‍ക്കും ഷാജന്‍ സ്കറിയക്കുമെതിരെ കേസെടുക്കണം’; ഡിജിപിക്ക് പരാതി നൽകി ഐഎൻഎൽ

Akhil

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Sree

Leave a Comment