tomato price hiked
Kerala News Local News Special

സെഞ്ച്വറി കടന്ന് പെട്രോള്‍ വിലയ്‌ക്കൊപ്പം തക്കാളിയും

രാജ്യത്തുടനീളം തക്കാളിക്ക് തീപിടിച്ച വില. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തക്കാളി വില നൂറ് പിന്നിട്ടു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ കൃഷി നാശവും ഇന്ധന വില വര്‍ധനയുമാണ് വില ഉയരുന്നതിന് കാരണമായത്. കഴിഞ്ഞ ആഴ്ച വരെ കിലോയ്ക്ക് 30 രൂപ മുതല്‍ 40 രൂപവരെയായിരുന്ന തക്കാളിക്ക് ഇപ്പോള്‍ കിലോ 100 മുതല്‍ 120 രൂപ വരെ നല്‍കേണ്ടി വരും. മൂന്ന് മടങ്ങിലധികം വര്‍ധനവാണ് പൊടുന്നനെ ഉണ്ടായിരിക്കുന്നത്.

മറ്റ് പച്ചക്കറികളുടേയും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ബീന്‍സ്, പയര്‍, വഴുതന, തുടങ്ങിയവയുടെ വിലയും ഇരട്ടിയിലേറെ വര്‍ധിച്ചു. ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും കുറച്ച് ദിവസമായി നിര്‍ത്താതെ മഴ പെയ്തത് വ്യാപക കൃഷി നാശത്തിന് കാരണമായിട്ടുണ്ട്.

Related posts

‘പബ്ലിക്  പ്രോസിക്യൂട്ടർക്ക് പറ്റിയ വീഴ്ചയാണ് ഗ്രീഷ്‌മയുടെ ജാമ്യം’; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി ഷാരോണിൻ്റെ കുടുംബം

Akhil

ഉത്തർപ്രദേശിൽ അധ്യാപകനെ വെടിവച്ച് കൗമാരക്കാർ; തങ്ങൾ ഗ്യാങ്സ്റ്റർമാരാണെന്ന് വെല്ലുവിളി

Akhil

നിപ നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച തീരുമാനം ; കോഴിക്കോട് നിർണായക യോഗം ഇന്ന്

Akhil

Leave a Comment