lpg price hike kerala
Kerala News National News Special Trending Now

1000 കടന്നു പാചകവാതക വില…!

ജനങ്ങളുടെ നട്ടെല്ലൊടിച്ച് പാചകവാതകവില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു.

ഇതിന് പിന്നാലെയാണ് ജനങ്ങളുടെ നട്ടെല്ലൊടിച്ച് ഗാര്‍ഹിക സിലിണ്ടറിനും വിലകൂട്ടിയത്. പെട്രോള്‍ ഡീസല്‍ ഇന്ധന വിലയില്‍ നട്ടം തിരിയുന്നു ജനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് തുടര്‍ച്ചയായുണ്ടാകുന്ന ഗാര്‍ഹിക സിലിണ്ടര്‍ വില വര്‍ധനയും. മാര്‍ച്ച് 22ന് 50 രൂപയുടെ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോഴുള്ള വര്‍ധനയെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു. 103 രൂപയാണ് വര്‍ധിപ്പിച്ചത്. നിലവില്‍ 2359 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില.

Related posts

വൈൻ ഫെസ്റ്റിവൽ; രാത്രി ആകാശത്ത് അണിനിരന്നത് 400 ഡ്രോണുകൾ

Akhil

മിനർവ അക്കാദമിയുടേത് വ്യാജ സർട്ടിഫിക്കറ്റ്; പരാതിയുമായി വിദ്യാർത്ഥികൾ

Akhil

വാണിജ്യ പാചക വാതക സിലിണ്ടറിന് 83 രൂപ കുറഞ്ഞു

Akhil

1 comment

സെഞ്ച്വറി കടന്ന് പെട്രോള്‍ വിലയ്‌ക്കൊപ്പം തക്കാളിയും May 21, 2022 at 8:40 am

[…] മഴയെത്തുടര്‍ന്നുണ്ടായ കൃഷി നാശവും ഇന്ധന വില വര്‍ധനയുമാണ് വില ഉയരുന്നതിന് […]

Reply

Leave a Comment