ബ്രെൻഡ് ക്രൂഡ് വില ബാരലിന് 110 ഡോളർ കടന്നു. ബ്രെൻഡ് 4.88 ശതമാനം ഉയർന്ന് 110.09 ഡോളറിലെത്തിയപ്പോൾ ഡബ്ല്യുടിഐ 5.06 ശതമാനം ഉയർന്ന് 108.64 ആയി. റഷ്യ-യുക്രൈൻ പ്രതിസന്ധിയാണ് ക്രൂഡ്ഓയിൽ വില കുത്തനെ ഉയരാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ഫെബ്രുവരി ആദ്യ വാരം വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചിരുന്നു.
ഹോട്ടലുകളിലും തട്ടുകടകളിൽ അടക്കം ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിനാണ് ഇപ്പോൾ വില കൂട്ടിയത്. മാർച്ച് ഏഴിന് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെടുപ്പിന് ശേഷം പാചക വാതക സിലിണ്ടറിന് പിന്നാലെ പെട്രോൾ, ഡീസൽ വിലയിൽ വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ
2 comments
[…] ഗാര്‍ഹിക സിലിണ്ടറിനും വിലകൂട്ടിയത്. പെട്രോള്‍ ഡീസല്‍ ഇന്ധന വിലയില്‍ നട്ടം തിരിയുന്നു ജനങ്ങള്‍ക്ക് വലിയ […]
[…] രാജ്യവ്യാപകമായി നടപ്പാക്കുന്ന ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാമ്പയിന്റെ ഭാഗമായാണ് നഗരകാര്യ […]