sasi tharoor tweet kerala news
Kerala News Local News National News Trending Now

‘ചോച്ചി അല്ല, കൊച്ചി !’ ട്വിറ്റെർ ട്വീറ്റിനെ ട്രോളി ശശി തരൂർ

ഭാഷ ഹിന്ദിയോ, ബംഗാളിയോ, ഗുജറാത്തിയോ ആകട്ടെ സൗത്ത് ഇന്ത്യൻ ഭക്ഷണമായ ദോശയ്ക്ക് ഇന്ത്യയിലെവിടെയും ആരാധകരേറെയാണ്. ഈ ദോശ എന്നാൽ വലിയ വിവാദത്തിലാണ് ഇപ്പോൾ. വെജിറ്റേറിയൻ ഭക്ഷണമായ ദോശ ‘മുട്ട വെള്ളം’ കൊണ്ട് തയാറാക്കിയെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

‘ചോച്ചി വിമാനത്താവളത്തിൽ ദോശ വേവിക്കാൻ മുട്ട വെള്ളം ഉപയോഗിക്കുന്നു. അവർ മതവിശ്വാസം വച്ച് കളിക്കുകയാണ്’ – ഇതായിരുന്നു മനീഷ് ജെയിൻ എന്ന യുവാവ് ട്വിറ്ററിൽ കുറിച്ചത്. ട്വീറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ്, കേരള മുഖ്യമന്ത്രി, കൊച്ചി വിമാനത്താവളം എന്നീ പേജുകളും ടാഗ് ചെയ്തു.

ഈ ട്വീറ്റാണ് വൈറലായത്. തൊട്ടുപിന്നാലെ മനീഷിനെതിരെ ട്വീറ്റുമായി നിരവധി പേർ രംഗത്ത് വന്നു. കൊച്ചിയെ ചോച്ചി എന്ന് അഭിസംബോധന ചെയ്തതിലുള്ള അമർഷവും ‘ടൺഠാ പാനി’ (തണുത്ത വെള്ളം) എന്നതിന് പകരം ‘അൺടാ പാനി’ ( മുട്ട വെള്ളം) എന്ന് തെറ്റിദ്ധരിച്ചതിലുമുള്ള പരിഹാസവുമായിരുന്നു ട്വീറ്റുകളിൽ നിറയെ. ശശി തരൂർ എംപിയും ഈ വിവാദത്തിന്റെ ചുവട് പിടിച്ച് ട്വീറ്റുമായി രംഗത്തെത്തി.

കൂടുതൽ വാർത്തകൾക്കായി എക്സെൽലേൻസിന്റെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക

https://www.facebook.com/E24newsatkerala

Related posts

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട്

sandeep

സ്റ്റേഷനിൽ നിർത്താൻ മറന്നു;ആലപ്പുഴയിൽ ട്രെയിൻ പിന്നിലേക്കെടുത്ത് ലോക്കോ പൈലറ്റ്

Sree

മദ്യപിച്ചെത്തിയ മുംബൈ ഇന്ത്യന്‍സ് താരം ബാൽക്കണിയിൽ തൂക്കിയിട്ടു: തന്റെ അനുഭവം വെളിപ്പെടുത്തി ചെഹൽ…

Sree

Leave a Comment