latest technology

കീപാഡില്‍ ടൈപ്പ് ചെയ്യുന്ന ശബ്ദം കേട്ട് വിവരങ്ങള്‍ എഐ മോഷ്ടിക്കും: റിപ്പോര്‍ട്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് ലോകം വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെങ്കിലും ഇതിന്റെ ഭീഷണികള്‍ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയരുന്നത്. ഇപ്പോള്‍ എഐ ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. റിപ്പോര്‍ട്ട് പ്രകാരം എഐയ്ക്ക് കീപാഡില്‍ നിന്നുള്ള ശബ്ദം കേട്ട് ഡാറ്റകള്‍ മോഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ബ്ലീപ്പിംഗ് കമ്പ്യൂട്ടര്‍ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

95 ശതമാനം കൃത്യതയോടെ എഐ ഇത് റേറ്റ് ചെയ്‌തെന്നാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റില്‍ നിന്നുള്ള ഗവേഷകര്‍ കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ടൈപ്പിംഗ് സൗണ്ടുകള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്. ഇവ എഐ തിരിച്ചറിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള സ്വകാര്യത ആവശ്യമായ കാര്യങ്ങള്‍ക്കായി വിവരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഇതില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ എഐയ്ക്ക് കഴിയും. ഇത്തരം എഐ മോഡലുകള്‍ ഹാക്കര്‍മാരെയും സൈബര്‍ കുറ്റവാളികളെയും വലിയ രീതിയില്‍ സഹായിക്കുന്നതാണ്.

എന്നാല്‍ ഇതിന് പ്രതിവിധിയും ഉണ്ട്. വെര്‍ച്വല്‍ കീപാഡുകള്‍ക്ക് ഇതില്‍ നിന്ന് ഉപയോക്താക്കളെ രക്ഷിക്കാന്‍ വലിയ രീതിയില്‍ സഹായിക്കുന്നതാണ്. പ്രധാനമായും ഡാര്‍ക്ക് വെബ്, ടെലഗ്രാം എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം എഐ ടൂളുകള്‍ ലഭിക്കുന്നത്. നിലവിലെ നിയമങ്ങൾ എല്ലാം ലംഘിച്ചുകൊണ്ടാണ് ഇത്തരം ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്.

Related posts

വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി; നടന്‍ വിജയകുമാറിനെതിരെ മകള്‍

Akhil

നിപ നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച തീരുമാനം ; കോഴിക്കോട് നിർണായക യോഗം ഇന്ന്

Akhil

തെയ്യം കെട്ടിയ ആൾക്ക് കൂട്ടത്തല്ല്

Akhil

Leave a Comment