Entertainment Sports

ടി-20 ലോകകപ്പ് ഇന്ത്യൻ ടീം; വിരാട് കോലിയെ ഒഴിവാക്കി മുൻ ദേശീയ താരം വീരേന്ദർ സെവാഗ്

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വിരാട് കോലിയെ ഒഴിവാക്കി മുൻ ദേശീയ താരം വീരേന്ദർ സെവാഗ്. ലോകകപ്പിൽ വലങ്കയ്യൻ-ഇടങ്കയ്യൻ ബാറ്റർമാരെ ടോപ്പ് ഓർഡറിൽ പരിഗണിക്കുന്നത് നല്ലതായിരിക്കുമെന്ന് സെവാഗ് പറഞ്ഞു. ആദ്യ മൂന്ന് നമ്പറുകളിൽ ഇഷാൻ കിഷൻ, രോഹിത് ശർമ, കെഎൽ രാഹുൽ എന്നിവർ കളിക്കുന്നത് നന്നാവുമെന്ന് സെവാഗ് അഭിപ്രായപ്പെട്ടു. (Sehwag India World Cup Kohli)

“കൂറ്റനടിക്കാരെ പരിഗണിക്കുമ്പോൾ ടി-20യിൽ ഇന്ത്യക്ക് ഒട്ടേറെ താരങ്ങളുണ്ട്. എങ്കിലും വ്യക്തിപരമായി ടോപ്പ് ത്രീയിൽ രോഹിത് ശർമ, ഇഷാൻ കിഷൻ, കെഎൽ രാഹുൽ എന്നിവരെയാണ് ഞാൻ പിന്തുണയ്ക്കുന്നത്. ടോപ്പ് ത്രീയിൽ വലങ്കയ്യൻ-ഇടങ്കയ്യൻ ബാറ്റർമാരെ പരീക്ഷിക്കുന്നത് നന്നാവും. രോഹിതോ കിഷനോ, അല്ലെങ്കിൽ കിഷനോ രാഹുലോ.”- സെവാഗ് പറഞ്ഞു.

Read also:- ടി-20യിൽ ഏറ്റവുമധികം അർധസെഞ്ചുറികൾ; ക്രിസ് ഗെയിലിനെ മറികടന്ന് ഡേവിഡ് വാർണർ

ലോകകപ്പിൽ ബാക്കപ്പ് ഓപ്പണറായി ഏറെക്കുറെ സ്ഥാനമുറപ്പിച്ചുകഴിഞ്ഞ താരമാണ് ഇഷാൻ കിഷൻ. 2021 മാർച്ചിൽ അരങ്ങേറിയ താരം 16 ടി-20കളിൽ നിന്ന് 34.73 ശരാശരിയും 134.97 സ്ട്രൈക്ക് റൈറ്റും സൂക്ഷിച്ച് 521 റൺസാണ് കിഷൻ നേടിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ 150നു മുകളിൽ സ്ട്രൈക്ക് റൈറ്റോടെ 206 റൺസ് നേടിയ കിഷനായിരുന്നു ടോപ്പ് സ്കോറർ.

Related posts

ജഡേജ തുടരും; ചെന്നൈ റിലീസ് ചെയ്തത് മൂന്ന് താരങ്ങളെ

sandeep

ആരോൺ ഫിഞ്ച് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു.

Sree

ഫ്‌ളക്‌സ് കൊണ്ടൊന്നും തീരുന്നില്ല; ലോകകപ്പ് കാണാന്‍ 23 ലക്ഷം കൊടുത്ത് വീടും സ്ഥലവും വാങ്ങി ആരാധകര്‍

sandeep

Leave a Comment