kollam kilikollur police station incident
Kerala News

കൊല്ലത്ത് സൈനികനെയും സഹോദരനെയും തല്ലിച്ചതച്ച സംഭവം; നാല് പൊലീസുകാർക്കെതിരെ നടപടിയും വകുപ്പുതല അന്വേഷണവും

കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ നാല് പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും. കിളികൊല്ലൂർ എസ്.എച്ച്.ഒയെ സ്ഥലംമാറ്റും. ക്രമസമാധാന ചുമതല നൽകാതിരിക്കാനും ശുപാർശയുണ്ട്. എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റും. നാല് പൊലീസുകാർക്കെതിരെ ഗുരുതര വീഴ്ചയ്ക്കുള്ള വകുപ്പുതല അന്വേഷണവും നടത്തും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും

കഞ്ചാവ് കേസ് പ്രതിയെ ജാമ്യത്തിലിറക്കാനെത്തിയ സൈനികനും സഹോദരനും കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐയുടെ തലയ്ക്കടിച്ചെന്ന സംഭവം പൊലീസിന്റെ നാടകമാണെന്ന് തെളിഞ്ഞതോടെയാണ് ശക്തമായ നടപടി വരുന്നത്. പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഓരോരുത്തരായി തങ്ങളെ ക്രൂരമായി അടിച്ച് അവശരാക്കുകയായിരുന്നുവെന്നാണ് മർദനമേറ്റവരുടെ വെളിപ്പെടുത്തൽ.

READMORE : നൂറ്റാണ്ടിന്റെ സമര വീര്യം നൂറിന്റെ തേജസിലേക്ക്; വി.എസ്‌.അച്യുതാനന്ദന് ഇന്ന് 99-ാം പിറന്നാൾ

Related posts

PSC പരീക്ഷയിലെ ആൾമാറാട്ടം ; അമൽജിത്തിന്‌ വേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ

sandeep

ഇന്ന് മഹാസമാധി ദിനം

sandeep

നാഗരികതയുടെ തിക്കുംതിരക്കുമില്ലാത്ത സ്വച്ഛമായ അനുഭവം; അടുത്ത ട്രിപ്പ് ചേകാടിക്ക് ആകട്ടെ

sandeep

Leave a Comment