kerala Kerala News latest latest news Local News

ഇന്ന് മഹാസമാധി ദിനം

ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനമായ ഇന്ന് ആഗോളതലത്തിൽ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ അനുയായികൾ ആദരവോടെ ആഘോഷിക്കും. ഗുരുമന്ദിരങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും പൂജകൾ, പ്രാർത്ഥനകൾ, ഗുരുദേവന് സമർപ്പിച്ചിരിക്കുന്ന ഗാനങ്ങൾ ആലപിക്കുക, അന്നദാനം എന്നിവ ഉൾപ്പെടെ വിവിധ ചടങ്ങുകൾ നടക്കും.

ശിവഗിരിയിൽ ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് സംഘടിപ്പിക്കുന്ന മഹാസമാധി സമ്മേളനവും ഉപവാസ യജ്ഞവും മന്ത്രി സജിചെറിയൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പരിപാടികൾക്ക് നേതൃത്വം നൽകും. മന്ത്രി വീണാ ജോർജും വിശിഷ്ടാതിഥിയായി പങ്കെടുക്കും. ട്രഷറർ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ശുചാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.

മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ചാണ്ടി ഉമ്മൻ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിൽ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭംഗാനന്ദ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി സ്വാമി ബോധിതീർഥ നന്ദിയും പറയും. കൂടാതെ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും അരുവിപ്പുറം ക്ഷേത്രത്തിലും പ്രത്യേക പൂജാ ചടങ്ങുകൾ ഉണ്ടായിരിക്കും.

Related posts

കൊടുംചൂടില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

Sree

മൊബൈൽ ചാർജറിൽ കടിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ചു

Akhil

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം: 2 കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റു

Akhil

Leave a Comment