AIDS Arrest kerala Kerala News kollam latest latest news rape

എയ്‌ഡ്‌സ്‌ പരത്താൻ ഉദ്ദേശം; 10 വയസുകാരനെ പീഡിപ്പിച്ചയാൾക്ക് ശിക്ഷ

കൊല്ലം പുനലൂരിൽ എയ്‌ഡ്‌സ്‌ പരത്തണമെന്ന ഉദ്ദേശത്തോടെ 10 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 3 ജീവപര്യന്തവും 22 വർഷം കഠിന തടവും. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020ലാണ് സംഭവം നടക്കുന്നത്. പത്തുവയസുകാരൻ്റെ ബന്ധുക്കളും മാതാപിതാക്കളുമായി അടുത്ത ബന്ധമാണ് പ്രതിക്ക് ഉണ്ടായിരുന്നത്. ഈ പരിചയം മുതലാക്കിയാണ് ഈ 10 വയസുകാരനുമായി നിരന്തരം അടുപ്പത്തിലാവുകയും പിന്നീട് മൊബൈൽ ഫോണിൽ പ്രകൃതി വിരുദ്ധ പീഡന ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ 10 വര്ഷമായിട്ട് എയ്‌ഡ്‌സ്‌ രോഗിയാണ് ഈ പ്രതി. മനഃപൂർവം എയ്‌ഡ്‌സ്‌ പരത്തുക എന്ന ബോധ്യത്തോടുകൂടിയാണ് കുട്ടിയെ പ്രതി പീഡനത്തിനിരയാക്കിയത്. രാജ്യത്തെ തന്നെ അപൂർവങ്ങളിൽ അപൂർവങ്ങളായ കേസായിട്ടാണ് കോടതി ഇതിനെ പരിഗണിച്ചത്. പിന്നീടാണ് കടുത്ത കോടതി വിധിയിലേക്ക് കോടതി കടന്നത്. പിഴ അടച്ചില്ലേൽ 9 മാസം കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും. വിധിക്ക് പിന്നാലെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് പ്രതിയെ മാറ്റിയിട്ടുണ്ട്. പ്രത്യേകം സെല്ലിലാണ് പ്രതി ഇപ്പോൾ കഴിയുന്നത്.

Related posts

ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

Gayathry Gireesan

ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് അശ്ളീലമാക്കി പ്രചരിപ്പിച്ചു; വനിതാ ഫോറസ്റ്റ് സൂപ്രണ്ടിനെതിരെ നടപടി

Gayathry Gireesan

നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു; പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു

Akhil

Leave a Comment