Kerala News latest news must read National News Rain

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ മഴ ലഭിച്ചിരുന്നുവെങ്കിലും ചൂട് കൂടിവരികയാണ്. സംസ്ഥാനത്ത് ഉഷ്ണ തരംഗവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മഴയ്ക്ക് പുറമെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ഉയർന്ന തിരമാല മുന്നറിയിപ്പും പ്രഖ്യാപിച്ചു. ലക്ഷദ്വീപ്, വടക്കൻ തമിഴ്നാട് തീരങ്ങളിലും ജാ​ഗ്രത നിർദേശമുണ്ട്. 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇന്ന് രാത്രി 11.30 വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനാല്‍ തന്നെ തീരദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

E24 NEWS KERALA

Related posts

ചാലക്കുടിയിലെ അറ്റക്കുറ്റപ്പണികള്‍; നാളത്തെ ജനശതാബ്ദി എക്‌സ്പ്രസ് റദ്ദാക്കി; മറ്റ് ട്രെയിന്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ

Sree

1% പലിശ നിരക്കിൽ വായ്പ; ഇത് സർക്കാർ പദ്ധതി

Sree

എയര്‍ഹോസ്റ്റസിന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ വിമാന യാത്രക്കാരനെ വ്ലോഗര്‍ യുവതി കുടുക്കി

Akhil

Leave a Comment