latest news must read National

എയര്‍ഹോസ്റ്റസിന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ വിമാന യാത്രക്കാരനെ വ്ലോഗര്‍ യുവതി കുടുക്കി

വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിന്‍റെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യാത്രക്കാരെ കുടുക്കി വ്ലോഗര്‍ യുവതി. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് 157 വിമാനത്തിലാണ് ഈ മോശം സംഭവം നടന്നത്. വിമാനത്തില്‍ നടന്ന സംഭവം വ്ലോഗര്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തതോടെയാണ് വിഷയം പുറത്തറിഞ്ഞത്.

വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ ജമ്പ് സീറ്റിലിരുന്ന  എയര്‍ ഹോസ്റ്റസായ യുവതിയുടെ സ്വകാര്യഭാഗങ്ങള്‍ മധ്യവയസ്കനായ ഇയാള്‍ മൊബൈലില്‍ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വ്ലോഗര്‍ ഇക്കാര്യം എയര്‍ഹോസ്റ്റസിനെ അറിയിച്ചു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ എയര്‍ഹോസ്റ്റസിന്‍റെ കാലുകളും സ്വകാര്യഭാഗങ്ങളും പകര്‍ത്തിയതായി കണ്ടെത്തിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് രണ്ടിന് നടന്ന സംഭവം സ്പൈസ് ജെറ്റ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനക്കാരിയുടെ ചിത്രം പകര്‍ത്തിയ ഇയാള്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചെന്നും ഫോണിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തെന്നും യാത്രക്കാരന്‍ രേഖാമൂലം മാപ്പെഴുതി നല്‍കിയെന്നും സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.

Related posts

ഓട്ടോറിക്ഷയില്‍ സ്‌കൂള്‍ ബസിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Akhil

കിളിമാനൂരിൽ യുവതിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചു; പ്രതികൾക്കായി അന്വേഷണം

Akhil

കാലവർഷം നാളെ എത്തും; കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

Akhil

Leave a Comment