Kerala News latest news must read Trending Now

നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു; പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു

മനാമ: കൊയിലാണ്ടി ആസ്ഥനമായി പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായുള്ള നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്‌) ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി മീറ്റിംഗ് ഖമീസിലെ ഫറൂഖ് ഗാർഡനിൽ ചേർന്ന് പ്രവർത്തന-സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

കെ. ടി. സലിം, നൗഷാദ് ടി. പി, അബ്ദുൽറഹ്മാൻ അസീൽ എന്നിവർ ഉപദേശക സമിതി അംഗങ്ങളായുള്ള പുതിയ കമ്മിറ്റിയിൽ ഫറൂഖ്. കെ. കെ ചെയർമാനും, ജബ്ബാർ കുട്ടീസ് ജനറൽ സെക്രട്ടറിയും, ഹനീഫ് കടലൂർ ചീഫ് കോഓർഡിനേറ്റർ ആയും അനസ് ഹബീബ് ട്രെഷററായും ചുമതലയേറ്റെടുത്തു. ഹംസ സിംസിം, സുജിത്ത് പിള്ള, ജൈസൽ അഹ്‌മദ്‌ (വൈസ് ചെയർമാൻമാർ), ഉമർ മുക്താർ, ഇല്യാസ് കൈനോത്ത്, സുരേഷ് പുത്തൻവിളയിൽ (ജോയിന്റ് സെക്രെട്ടറിമാർ) എന്നിവരെ കൂടാതെ 20 അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിക്കും.

നിയാർക്ക് ബഹ്‌റൈൻ ചാപ്റ്ററിന്റെ വനിതാ വിഭാഗവും ഇതോടൊപ്പം പുനഃസംഘടിപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു.

മിനി മാത്യു, ജമീല അബ്ദുൽറഹ്‌മാൻ, അഭി ഫിറോസ്, ആബിദ ഹനീഫ്, ഷംന ഗിരീഷ്, രാജലക്ഷ്മി സുരേഷ് (ഉപദേശക സമിതി അംഗങ്ങൾ), സാജിത കരീം (കൺവീനർ), അരുണിമ രാകേഷ്, നജ്മ എൻ (ജോയിന്റ് കൺവീനേഴ്‌സ്) ഒപ്പം 17 അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും വനിതാ വിഭാഗത്തിൽ പ്രവർത്തിക്കും.

ALSO READ:മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാന വന്യ ജീവി ബോർഡ് യോഗം ഇന്ന്

Related posts

ഛർദിയെ തുടർന്ന് കുഴഞ്ഞുവീണ രണ്ട് വയസുകാരി മരിച്ചു

Akhil

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Akhil

‘സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണം’; മന്ത്രി വി ശിവന്‍കുട്ടി

Akhil

Leave a Comment