India latest news National News World News

കിം ജോങ് ഉന്നിന്റെ വിശ്വസ്തൻ; ഉത്തര കൊറിയയുടെ മുൻ ആശയ പ്രചാരകൻ കിം കി നാം അന്തരിച്ചു

കിം ജോങ് ഉന്നിന്റെ വിശ്വസ്തനും ഉത്തര കൊറിയയുടെ മുൻ ആശയ പ്രചാരകനുമായ കിം കി നാം അന്തരിച്ചു.

94ാം വയസിലാണ് കിം കി നാമിന്റെ അന്ത്യമെന്നാണ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനേ തുടർന്നാണ് കിം കി നാമിന്റെ അന്ത്യമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 2022 മുതൽ ചികിത്സയിലായിരുന്നു കിം കി നാമെന്നാണ് റിപ്പോർട്ട്.

ദശാബ്ദങ്ങളോളം ഉത്തര കൊറിയയുടെ ആശയ പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നത് കിം കി നാമായിരുന്നത്. കിം രാജവംശത്തിന്റെ ഭരണകാലത്ത് രാജ്യത്ത് ആശയ പ്രചാരണത്തിനും നേതൃത്വത്തിന്റെ രാജ്യമെങ്ങും ആരാധകർ രൂപീകരിക്കാനും ഏറെ പ്രധാനമായ പങ്കുവഹിച്ച ആളായിരുന്നു കിം കി നാം.

സംസ്കാര ചടങ്ങുകളിൽ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ പങ്കെടുക്കുകയും കിം കി നാമിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. വിശ്വസ്തനായിരുന്നു കിം കി നാമെന്നാണ് കിം ജോംഗ് ഉൻ പറഞ്ഞത് .

കിം ജോങ് ഉന്നിന്റെ പിതാവിനൊപ്പമായിരുന്നു കിം കി നാം പ്രവർത്തനം ആരംഭിച്ചത്. 1970കളിൽ സംസ്ഥാന മാധ്യമങ്ങളുടെ ചുമതലയിൽ കിം കി നാമെത്തി.

ഉത്തര കൊറിയയുടെ രാഷ്ട്രീയ പ്രചാരണത്തിനായുള്ള മുദ്യാവാക്യങ്ങളുടെ സൃഷ്ടാവും കിം കി നാമായിരുന്നു.

ALSO READ:കൊവിഷീൽഡ് പിൻവലിച്ച് ആസ്ട്രസെനെക

Related posts

‘പബ്ലിക്  പ്രോസിക്യൂട്ടർക്ക് പറ്റിയ വീഴ്ചയാണ് ഗ്രീഷ്‌മയുടെ ജാമ്യം’; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി ഷാരോണിൻ്റെ കുടുംബം

Akhil

പാലക്കാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു

Sree

ഇരുചക്ര വാഹനത്തിൽ ടിപ്പറിടിച്ച് ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം വെഞ്ഞാറമൂട്ടിൽ

Sree

Leave a Comment