India must read National News Sports World News

സഞ്ജുവിന്റെ പോരാട്ടം രക്ഷയായില്ല; രാജസ്ഥനെ 20 റൺസിന് തോൽപ്പിച്ച് ഡൽഹി

സഞ്ജുവിന്റെ പോരാട്ടം രക്ഷയായില്ല രാജസ്ഥനെ 20 റൺസിന് തോൽപ്പിച്ച് ഡൽഹി

ഐപിഎല്ലിൽ രാജസ്ഥാന് വീണ്ടും തോൽവി. ഡൽഹിയോട് 20 റൺസിനാണ് രാജസ്ഥാന് പരാജയപ്പെട്ടത്.

ഡൽഹിക്കെതിരെ 222 വിജയലക്ഷ്യമായി ഇറങ്ങിയ രാജസ്ഥാന്റെ പോരാട്ടം 201ൽ അവസാനിച്ചു.

ക്യാപ്റ്റൻ സ‍ഞ്ജു ഡൽഹിക്കെതിരെ പോരാടിയെങ്കിലും മറ്റാർക്കും ടീം ടോട്ടലിൽ വലിയ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ല.

ഡൽഹി എട്ടു വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത ഓവറിൽ 221 റൺസ് നേടി. രാജസ്ഥാന് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ ജയ്സ്വാളിനെ നാഷ്ടമായി. പിന്നാലെയെത്തിയ ബട്ലറും വലിയ പോരാട്ടം പുറത്തെടുക്കാതെ മടങ്ങി. ജയ്സ്വാൾ നാല് റൺസും ബട്ലർ 19 റൺസുമാണ് നേടിയത്.

മുന്നിൽ നിന്ന് നയിച്ച സഞ്ജുവിന്റെ പ്രകടനമാണ് രാജസ്ഥാന് കരുത്തായത്. 46 പന്തിൽ നിന്ന് 86 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ആറു സിക്സും 8 ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്.

15-ാമത്തെ ഓവർ എറിയാൻ എത്തിയ ഖലീൽ അഹമ്മദിന്റെ 4മത്തെ പന്തിൽ സഞ്ജു പുറത്തായി.

Related posts

ബെംഗളൂരുവിലെ വ്യവസായി സ്വയം വെടിവെച്ച് മരിച്ചു; ആത്മഹത്യാ കുറിപ്പിൽ ബിജെപി എംഎൽഎയുടെ പേര്.

Sree

വരന്‍ സമ്മാനിച്ച ലഹങ്കയുടെ വില കുറഞ്ഞുപോയി; വിവാഹത്തില്‍ നിന്ന് പിന്മാറി വധു

Editor

വിവാഹത്തെ ചൊല്ലി തർക്കം: 19 കാരിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

Akhil

Leave a Comment