bride cancels wedding after groom sends cheap lehenga
National News

വരന്‍ സമ്മാനിച്ച ലഹങ്കയുടെ വില കുറഞ്ഞുപോയി; വിവാഹത്തില്‍ നിന്ന് പിന്മാറി വധു

പല കാരണങ്ങളാല്‍ വിവാഹം മുടങ്ങുന്ന വാര്‍ത്തകളും വിവാഹത്തില്‍ നിന്ന് വരനോ വധുവോ പിന്മാറുന്ന വാര്‍ത്തകളും നാം കേള്‍ക്കാറുണ്ട്. ഗൗരവമുള്ള കാരണങ്ങളാണ് ഇവയില്‍ ചിലതെങ്കില്‍ ചിലതൊക്കെ കേള്‍ക്കുമ്പോള്‍ നിസാരമായി തോന്നാം.

എന്നാല്‍ കേട്ടാല്‍ അത്ഭുതം തോന്നുന്ന കാരണമാണ് ഉത്തരാഖണ്ഡില്‍ നിന്നുള്ള യുവതി തന്റെ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനുള്ളത്. വരന്‍ വിവാഹത്തിന് ഇടാന്‍ സമ്മാനിച്ച ലഹങ്ക വിലകുറഞ്ഞതാണ് വധു പിന്മാറാന്‍ കാരണം. ലഖ്‌നൗവില്‍ നിന്ന് അല്‍മോറയിലേക്ക് വരുത്തിച്ച ലഹങ്കയാണ് വരന്‍ വധുവിന് സമ്മാനിച്ചത്. എന്നാല്‍ ഈ ലഹങ്ക 10,000 രൂപയുടേത് മാത്രമാണെന്ന് പറഞ്ഞാണ് വധു പിന്മാറിയത്.

വധു പിന്മാറിയെങ്കിലും ക്ഷണക്കത്തുകള്‍ വരെ അച്ചടിച്ചതിനാല്‍ വരന്റെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഇരുകൂട്ടരും പൊലീസ് സ്റ്റേഷനിലെത്തി. വരന്റെ കുടുംബം ബഹളമുണ്ടാക്കുകയും ചെയ്തു. സംഭവം സ്റ്റേഷന്‍ വരെയെത്തിയതോടെ ഇരുകൂട്ടരെയും പൊലീസ് അനുനയത്തിലൂടെ സംസാരിച്ച് പറഞ്ഞയച്ചു. ഒത്തുതീര്‍പ്പിലെത്തിയെങ്കിലും വിവാഹം വേണ്ടെന്ന തീരുമാനത്തിലേക്ക് രണ്ട് വീട്ടുകാരുമെത്തുകയായിരുന്നു.

നൈനിറ്റാളിലെ ഹല്‍ദ്വാനി ജില്ലക്കാരാണ് വധുവിന്റെ വീട്ടുകാര്‍. അല്‍മോറ സ്വദേശികളാണ് യുവതിയുടെ കുടുംബം. ജൂണ്‍ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

READMORE : ലോറിക്കടിയിൽപ്പെട്ട് വയോധിക മരിച്ചു

Related posts

നേപ്പാൾ വിമാന ദുരന്തം; ഇതുവരെ 68 മരണം, ബ്ലാക്ക് ബോക്സ് കണ്ടെത്തി.

Sree

കണ്ണിൽ സ്ക്രൂഡ്രൈവർ കുത്തിയിറക്കി, ബ്ലേഡ് കൊണ്ട് കഴുത്തറുത്തു; തെലങ്കാനയിൽ 19 കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി

Akhil

വയോധികയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന് മാംസം ഭക്ഷിച്ചു

Sree

Leave a Comment