woman-died-lorry-accident.htm
Kerala News

ലോറിക്കടിയിൽപ്പെട്ട് വയോധിക മരിച്ചു

പാലക്കാട് ലോറിക്കടിയിൽപ്പെട്ട് വയോധിക മരിച്ചു. കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയിൽവേ ജംഗ്ഷനിൽ വെച്ചാണ് അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ലോറിക്കടിയിൽപ്പെടുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ഇവര്‍ തത്ക്ഷണം മരിച്ചു. ദേശീയ പാതയിലൂടെ വലുതും ചെറുതുമായി നിരവധി വാഹനങ്ങളാണ് കടന്ന് പോകുന്നത്. പ്രദേശവാസികള്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ ദേശീയപാതയ്ക്ക് കുറുകെ മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തമാണ്.

READMORE : കൊച്ചിയിലെ തുറന്ന ഓടകള്‍ രണ്ടാഴ്ചയ്ക്കകം അടയ്ക്കണം; മൂന്ന് വയസുകാരന്‍ കാനയില്‍ വീണ സംഭവത്തില്‍ ഹൈക്കോടതി

Related posts

ചരിത്ര തീരുമാനവുമായി കുസാറ്റ്; വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി; ഹാജരിൽ 2 ശതമാനം ഇളവ്, കേരളത്തിലാദ്യം

Sree

കുന്നംകുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു.

Sree

പരിഭ്രാന്തരാവേണ്ട: സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ന് സൈറൺ മുഴങ്ങും

sandeep

Leave a Comment