must read National News Sports World News

ജയിച്ച് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ബംഗളൂരു; പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്ത്

നിർണ്ണായക മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്ത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തില്‍ 60 റണ്‍സിന് തോറ്റതോടെയാണ് പഞ്ചാബ് പുറത്തായത്.

പഞ്ചാബ് 17 ഓവറില്‍ 181ന് എല്ലാവരും പുറത്തായി. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ലോക്കി ഫെര്‍ഗൂസണ്‍, സ്വപ്‌നില്‍ സിംഗ്, കരണ്‍ ശര്‍മ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. പഞ്ചാബിന് വേണ്ടി 27 പന്തില്‍ 61 റണ്‍സെടുത്ത റിലീ റൂസോ മാത്രമാണ് തിളങ്ങിയത്.

ആദ്യം ബാറ്റ് ചെയ്‌ത ബെംഗളുരു 241 റൺസ് എടുത്തു. 47 പന്തിൽ ഏഴ് ഫോറും ആറ് സിക്സറുമടക്കം 92 റൺസ് നേടിയ വിരാട് കോലി, 23 പന്തിൽ 55 റൺസ് നേടിയ രജത് പടിദാർ, 27 പന്തിൽ 46 റൺസ് നേടിയ കാമറൂൺ ഗ്രീനുമാണ് ആർസിബിക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്. ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ബെംഗളുരുവിനെ ബാറ്റിംഗിനയച്ചു.

ALSO READ

E24 NEWS KERALA

Related posts

വനിതാ ലോകകപ്പ്: ന്യൂസീലൻഡിനെ പിടിച്ചുകെട്ടി ഇന്ത്യ; വിജയലക്ഷ്യം 261 റൺസ്

Sree

രണ്ടാം ഇന്നിംഗ്സിൽ ബംഗാൾ 339നു പുറത്ത്; ജലജ് സക്സേനയുടെ മികവിൽ കേരളത്തിന് ആദ്യ ജയം

Akhil

കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം; അന്വേഷണത്തിനായി പത്തംഗ പ്രത്യേക സംഘം

Akhil

Leave a Comment