വനിതാ ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് 261 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. 75 റൺസെടുത്ത ഏമി സാറ്റർത്‌വെയ്റ്റ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോററായപ്പോൾ അമേലിയ കെർ 50 റൺസെടുത്ത് പുറത്തായി. 41 റൺസെടുത്ത കേറ്റി മാർട്ടിനും ന്യൂസീലൻഡിനായി തിളങ്ങി. ഇന്ത്യക്കായി പൂജ വസ്ട്രാക്കർ 4 വിക്കറ്റ് വീഴ്ത്തി. (new zealand india innings)

രാജ് നയിക്കുന്ന ഇന്ത്യ. 2017ലെ അവസാന ലോകകപ്പിലും 2005ലും ഫൈനലിൽ കീഴടങ്ങി. അവസാന 16 കളിയിൽ നാലിൽമാത്രമാണ് വനിതകൾക്ക് ജയിക്കാനായത്. ബൗളിങ് നിരയിലാണ് പ്രശ്‌നങ്ങൾ. മുതിർന്ന താരം ജൂലൻ ഗോസ്വാമി ഉൾപ്പെട്ട പേസ്‌നിരയ്‌ക്ക് എതിരാളികളെ വിറപ്പിക്കാനാകുന്നില്ല. ബാറ്റിൽ സ്‌മൃതി മന്ദാനയാണ് പ്രധാനി. ഒപ്പം ഷഫാലി വർമ, ഹർമൻപ്രീത് കൗർ, മിതാലി എന്നിവരും ചേരും. മധ്യനിരയിൽ പതിനെട്ടുകാരി റിച്ചാ ഘോഷ് ഭാവിവാഗ്‌ദാനമാണ്. ഓൾറൗണ്ടറുടെ വേഷം ദീപ്‌തി ശർമയും ഭംഗിയാക്കുന്നുണ്ട്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡിന് മൂന്നാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 5 റൺസ് നേടിയ സൂസി ബേറ്റ്സിനെ പൂജ വസ്ട്രാക്കർ നേരിട്ടുള്ള ത്രോയിലൂടെ റണ്ണൗട്ടാക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ സോഫി ഡിവൈനും അമേലിയ കെറും ചേർന്ന് ന്യൂസീലൻഡിനെ മുന്നോട്ടുനയിച്ചു.