Arrest kerala Kerala News latest latest news MDMA thrissur

തൃശ്ശൂരിൽ 4 ലക്ഷം രൂപ വില വരുന്ന MDMA പിടികൂടി

തൃശ്ശൂർ ചാവക്കാട് ആഡംബര ബൈക്കുകളിൽ MDMA കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. 105 ഗ്രാം MDMA ആണ് ഇവരിൽ നിന്ന് എക്സൈസ് പിടികൂടിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശി 27ക്കാരൻ അമർ ജിഹാദ്, തൃശ്ശൂർ തളിക്കുളം സ്വദേശി 42 ക്കാരൻ ആഷിഫ് എന്നിവരാണ് എക്‌സൈസിൻ്റെ പിടിയിലായത്. ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സി യു ഹരീഷും സംഘവും ചാവക്കാട് ടൗണിൽ നടത്തിയ തിരച്ചിലിൽ അമർ ജിഹാദാണ് ആദ്യം പിടിയിലാവുന്നത്. 5 ഗ്രാം MDMA ഇയാളിൽ നിന്നും കണ്ടെടുത്തു. ബൈക്കിൽ കറങ്ങി നടന്ന് ലഹരി വില്പനയായിരുന്നു ലക്‌ഷ്യം. ജിഹാദിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ പങ്കാളി ആഷിഫിനെ കുറിച്ച് എക്സൈസിന് വിവരം ലഭിക്കുന്നത്. ഇന്ന് പുലർച്ചെ ഗുരുവായൂർ ksrtc സ്റ്റാൻഡിനു സമീപത്തുനിന്ന് 100 ഗ്രാം MDMAയുമായി ആഷിഫിനെയും പിടികൂടി. രണ്ട് പേരിൽ നിന്നുമായി പിടിച്ചെടുത്ത ലഹരിമരുന്നിന് 4 ലക്ഷം രൂപ വില വരും. ലഹരി വിറ്റ് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികളുടെ രീതി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related posts

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനാക്കാൻ സാധ്യത

Akhil

തൃശൂർ മെഡിക്കൽ കോളേജ് ഇന്ത്യൻ കോഫീഹൗസ്‌ ലൈസൻസ് സസ്പെൻഡ് ചെയ്തു ;

Sree

ആലപ്പുഴ നെടുമുടിയിൽ ഹോംസ്റ്റേയിൽ 45കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

Akhil

Leave a Comment