സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
kerala Kerala News latest latest news Weather

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനാക്കാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനാക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം,പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർഗോഡ്, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുണ്ട്.


കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38ഡിഗ്രി സെൽഷ്യസ് വരെയും , തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.


ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോരമേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം, തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ ആലപ്പുഴ: മാവേലിക്കരയിൽ വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ.

മറ്റം ഐ പി സി സഭയുടെ പാസ്റ്റർ പുനലൂർ സ്വദേശി സജി എബ്രഹാമിനെയാണ് മാവേലിക്കര പോലീസ് പിടികൂടിയത്. ഡിസംബർ 14നാണ് കേസിന് ആസ്പദമായ…

അഴീക്കോട് കൊട്ടിക്കലിൽ വീടിന് നേരെ കല്ലേറ്

കൊടുങ്ങല്ലൂർ: അഴീക്കോട് കൊട്ടിക്കലിൽ വീടിന് നേരെ കല്ലേറ്. കൊട്ടിക്കൽ ക്ഷേത്രത്തിന് സമീപം വാട്ടപ്പള്ളി അലിയാരുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

തുടർച്ചയായുള്ള കല്ലേറിൽ ജനൽ ചില്ല് തകർന്നു. അർദ്ധരാത്രിയോടെ ആയിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുക്കാർ…

കൊടുങ്ങല്ലൂർ എടവിലങ്ങിൽ സൂപ്പർമാർക്കറ്റിൽ മോഷണം കൊടുങ്ങല്ലൂർ: എടവിലങ്ങിൽ സൂപ്പർമാർക്കറ്റിൽ മോഷണം. ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി സൂചന.

എടവിലങ്ങ് ചന്തയിലുള്ള വി എസ് മാർട്ടിലാണ് മോഷണം നടന്നത്. സൂപ്പർ മാർക്കറ്റിൻ്റെ പുറകുവശത്തെ ഷട്ടറിൻ്റെ താഴ് തകർത്താണ് മോഷ്ട്ടാവ് അകത്തുകയറിയത്. ലോക്കറിൽ…

മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി പുൽപ്പള്ളി: മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി.

പല്ലുകൾ നഷ്ടപെട്ട കടുവക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന കാരണത്തെ തുടർന്നാണ് സംരക്ഷിക്കാൻ തീരുമാനിച്ചത്. ഇത്തരത്തിൽ തൃശ്ശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണ് WWL 127….

ടർഫിൽ കളി കാണാനെത്തിയ ഡോക്ടറെ അക്രമിച്ചവർ പിടിയിൽ പാലക്കാട്: പാലക്കാട് ഡോക്ടറെ മർദിച്ച പ്രതികൾ പിടിയിൽ.

പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സുധീഷ്, സവാദ്, മുബഷിർ, അഫ്‌സൽ എന്നിവരാണ് അറസ്റ്റിൽ ആയത്. മണ്ണാർക്കാട് മുക്കണം വെൽനെസ്സ് സെന്ററിലെ ഡോക്ടർ ആയ ആഷിക് മോൻ പട്ടത്താനത്തിനാണ്…

തൃശ്ശൂരിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു തൃശ്ശൂർ: കൊടകരയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥി മരിച്ചു.

തൃക്കൂർ സ്വദേശി കൃഷ്ണപ്രസാദ്‌ (21) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റു. ദേശീയ പാത കൊടകരയിൽ വെച്ച് നിയന്ത്രണം…

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു. 55 വയസായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. അടുത്തിടെ ശാന്തന് ശ്രീലങ്കയിലേക്ക് പോകാൻ കേന്ദ്രം എക്‌സിറ്റ് പെർമിറ്റ് അനുവദിച്ചിരുന്നു. രാജീവ്…

പെരിഞ്ഞനം ആക്രമണം; രണ്ട് പേർ അറസ്റ്റിൽ ബീച്ചിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ബസിൻ്റെ ചില്ല് അടിച്ചു തകർക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്ററ് ചെയ്തു.

കൂളിമുട്ടം ഭജനമഠം സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഇളയരാംപുരക്കൽ രാഹുൽ…

Related posts

മുൻ ലാലിഗ സ്‌ട്രൈക്കർ അലക്സ് സാഞ്ചസിനെ സ്വന്തമാക്കി ഗോകുലം എഫ്‌സി

Akhil

വിഗ്രഹ നിമഞ്ജനത്തിനിടെ മിന്നല്‍ പ്രളയം; പശ്ചിമബംഗാളില്‍ 8 പേര്‍ മുങ്ങിമരിച്ചു

Editor

തിരൂരിൽ കാണാതായ കുഞ്ഞിൻ്റെ മൃതദേഹം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ഓടയിൽ നിന്നും കണ്ടെത്തി

Akhil

Leave a Comment