വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ
Alappuzha Arrest kerala Kerala News latest latest news rape

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ

ആലപ്പുഴ: മാവേലിക്കരയിൽ വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. മറ്റം ഐ പി സി സഭയുടെ പാസ്റ്റർ പുനലൂർ സ്വദേശി സജി എബ്രഹാമിനെയാണ് മാവേലിക്കര പോലീസ് പിടികൂടിയത്.

ഡിസംബർ 14നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മാവേലിക്കര മറ്റത്തെ ഐ പി സി സഭയുടെ ചർച്ചിന് സമീപത്തെ വീട്ടിൽ വീട്ടുജോലിക്കെത്തിയതായിരുന്നു യുവതി. ഇവിടെ വച്ചാണ് സജി എബ്രഹാം യുവതിയെ പീഡനത്തിന് ഇരയാക്കിയത്.


പീഡനത്തിന് ശേഷം വിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് പാസ്റ്റർ യുവതിയെ ഭീഷണിപ്പെടുത്തി. എന്നാൽ യുവതി ഇക്കാര്യം ഭർത്താവിനോട് പറയുകയും തുടർന്ന് മാവേലിക്കര പോലീസിനെ സമീപിക്കുകയുമായിരുന്നു.

യുവതി വിശദമായ മൊഴി നൽകിയിട്ടും പ്രതിയെ അറസ്ററ് ചെയ്യാൻ ആദ്യം പോലീസ് തയ്യാറായില്ല. ഇതോടെ പരാതിക്കാരിയായ യുവതി ജില്ലാ പോലീസ് മേധാവിയെ സമീപിച്ചു. എന്നിട്ടും നടപടി ഉണ്ടാവാതെ വന്നതോടെ യുവതി ഹൈകോടതിയെ സമീപിച്ചു.

തുടർന്ന് കേസിൽ രണ്ടാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പോലീസിനോട് നിർദ്ദേശിച്ചു. ഇതോടെയാണ് മാവേലിക്കര പോലീസ് സജി എബ്രഹാമിനെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പീഡനത്തിന് ഇരയായ സ്ത്രീ നേരിട്ട് പരാതിപ്പെട്ടിട്ടും പോലീസ് പ്രതിയെ പിടികൂടുകയോ അറസ്ററ് ചെയ്യുകയോ ചെയ്തില്ലെന്നും കേസ് ഒതുക്കാനാണ് ശ്രമിച്ചതെന്നും യുവതിയുടെ ഭർത്താവ് ആരോപിച്ചു.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

അഴീക്കോട് കൊട്ടിക്കലിൽ വീടിന് നേരെ കല്ലേറ് കൊടുങ്ങല്ലൂർ: അഴീക്കോട് കൊട്ടിക്കലിൽ വീടിന് നേരെ കല്ലേറ്. കൊട്ടിക്കൽ ക്ഷേത്രത്തിന് സമീപം വാട്ടപ്പള്ളി അലിയാരുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

തുടർച്ചയായുള്ള കല്ലേറിൽ ജനൽ ചില്ല് തകർന്നു. അർദ്ധരാത്രിയോടെ ആയിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുക്കാർ…

കൊടുങ്ങല്ലൂർ എടവിലങ്ങിൽ സൂപ്പർമാർക്കറ്റിൽ മോഷണം കൊടുങ്ങല്ലൂർ: എടവിലങ്ങിൽ സൂപ്പർമാർക്കറ്റിൽ മോഷണം. ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി സൂചന.

എടവിലങ്ങ് ചന്തയിലുള്ള വി എസ് മാർട്ടിലാണ് മോഷണം നടന്നത്. സൂപ്പർ മാർക്കറ്റിൻ്റെ പുറകുവശത്തെ ഷട്ടറിൻ്റെ താഴ് തകർത്താണ് മോഷ്ട്ടാവ് അകത്തുകയറിയത്. ലോക്കറിൽ…

മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി പുൽപ്പള്ളി: മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി.

പല്ലുകൾ നഷ്ടപെട്ട കടുവക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന കാരണത്തെ തുടർന്നാണ് സംരക്ഷിക്കാൻ തീരുമാനിച്ചത്. ഇത്തരത്തിൽ തൃശ്ശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണ് WWL 127….

ടർഫിൽ കളി കാണാനെത്തിയ ഡോക്ടറെ അക്രമിച്ചവർ പിടിയിൽ പാലക്കാട്: പാലക്കാട് ഡോക്ടറെ മർദിച്ച പ്രതികൾ പിടിയിൽ.

പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സുധീഷ്, സവാദ്, മുബഷിർ, അഫ്‌സൽ എന്നിവരാണ് അറസ്റ്റിൽ ആയത്. മണ്ണാർക്കാട് മുക്കണം വെൽനെസ്സ് സെന്ററിലെ ഡോക്ടർ ആയ ആഷിക് മോൻ പട്ടത്താനത്തിനാണ്…

തൃശ്ശൂരിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു തൃശ്ശൂർ: കൊടകരയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥി മരിച്ചു.

തൃക്കൂർ സ്വദേശി കൃഷ്ണപ്രസാദ്‌ (21) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റു. ദേശീയ പാത കൊടകരയിൽ വെച്ച് നിയന്ത്രണം…

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു. 55 വയസായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. അടുത്തിടെ ശാന്തന് ശ്രീലങ്കയിലേക്ക് പോകാൻ കേന്ദ്രം എക്‌സിറ്റ് പെർമിറ്റ് അനുവദിച്ചിരുന്നു. രാജീവ്…

പെരിഞ്ഞനം ആക്രമണം; രണ്ട് പേർ അറസ്റ്റിൽ ബീച്ചിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ബസിൻ്റെ ചില്ല് അടിച്ചു തകർക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്ററ് ചെയ്തു.

കൂളിമുട്ടം ഭജനമഠം സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഇളയരാംപുരക്കൽ രാഹുൽ…

Related posts

എതിർപ്പുമായി ജീവനക്കാർ; സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍

Akhil

ഒല്ലൂരിൽ വില്പനയ്ക്കായി കൊണ്ടുവന്ന മുക്കാൽ കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

Sree

‘വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണം’; ആവശ്യവുമായി മുസ്ലിം സംഘടനകൾ

Akhil

Leave a Comment