മണ്ണുത്തിയിൽ എം.ഡി.എം.എ.യുമായി രണ്ട് പേർ പിടിയിൽ
തൃശൂർ: മണ്ണുത്തി, ഒല്ലൂർ മേഖലകളിൽ ലഹരി വേട്ട. ഒല്ലൂരിൽ വില്പനയ്ക്കായി കൊണ്ടുവന്ന മുക്കാൽ കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ. ബിജായ് കുമാർ പ്രധാൻ (28) ആണ് ഒല്ലൂർ പോലിസിന്റെ പിടിയിലായത്.
ബാഗിൽ ഒളിപ്പിച്ച നിലയിൽ കൊണ്ടുവന്ന കഞ്ചാവുമായി തൈക്കാട്ടുശ്ശേരി ഓവർ ബ്രിഡ്ജിനു സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഒല്ലൂർ എസ്എച്ച്ഒ ബെന്നി ജേക്കബ്, എസ്ഐമാരായ പ്രകാശ്, ജോഷി, സി.പി.ഒ.മാരായ അഭീഷ് ആന്റണി, ഫൈസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മണ്ണുത്തിയിൽ 20 ഗ്രാം എം.ഡി.എം.എ.യുമായി രണ്ട് പേരെ പോലീസ് പിടികൂടി.
മാടക്കത്ര സ്വദേശി ജിതിൻ, പുത്തൂർ സ്വദേശി ആഷിക് എന്നിവരെയാണ് മണ്ണുത്തി പോലീസും സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
READ MORE:https://www.e24newskerala.com/