Died in flash flood during idol immersion west bengal
Accident Weather

വിഗ്രഹ നിമഞ്ജനത്തിനിടെ മിന്നല്‍ പ്രളയം; പശ്ചിമബംഗാളില്‍ 8 പേര്‍ മുങ്ങിമരിച്ചു

പശ്ചിമ ബംഗാളില്‍ വിഗ്രഹ നിമഞ്ജനത്തിനിടെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ 8 പേര്‍ മുങ്ങിമരിച്ചു. ജല്‍പയ്ഗുരി ജില്ലയില്‍ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. ദുര്‍ഗാപൂജയുടെ ഭാഗമായി നടത്തിയ വിഗ്രഹനിമഞ്ജനത്തിനിടെയാണ് ദാരുണ അപകടമുണ്ടായത്

ഒഴുക്കില്‍പ്പെട്ട് നിരവധി പേരെ കാണാതായി. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്. നൂറുകണക്കിനാളുകള്‍ നദിക്കരയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിനിടയാണ് ശക്തമായ മിന്നല്‍പ്രളയമുണ്ടായത്. അന്‍പതോളം പേരെ രക്ഷപെടുത്തിയെന്നും ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ടെന്നും പൊലീസ് പറഞ്ഞു. പരുക്കേറ്റ 13 പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

READMORE : വടക്കഞ്ചേരി അപകടം ; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.രാജൻ

Related posts

അസമിലെ പ്രളയക്കെടുതി; മരിച്ചവരുടെ എണ്ണം 121 ആയി

Sree

ബംഗ്ലാദേശിൽ പ്രളയക്കെടുതി രൂക്ഷം;ഇതുവരെ 40 മരണം

Sree

കേരളത്തിൽ 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

sandeep

Leave a Comment