Story Highlights: students are in safe situation says doctors
Accident Kerala News

വടക്കഞ്ചേരി അപകടം, കുട്ടികളുടെ നില ഗുരുതരമല്ല

വടക്കഞ്ചേരി അപകടം, കുട്ടികളുടെ നിലയിൽ ആശങ്കാജനമായ ഒന്നും തന്നെയില്ലെന്ന് തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ. ചെറിയ പരുക്കുകളാണ് ഉള്ളത്. ആരുടെയും നീല ഗുരുതരമല്ല. കുട്ടികൾ സ്റ്റേബിൾ ആണ്. ശാന്തരാണ് കുട്ടികൾ. അപകട സമയത്ത് പലരും ബസിൽ സിനിമ കാണുകയായിരുന്നു, ചിലർ ഉറങ്ങുകയായിരുന്നു.

5 പേരുടെ കൈക്കും കാലിനും പൊട്ടലുകൾ ഉണ്ട് ഓപ്പറേഷൻ വേണ്ടി വരും50-ൽ അധികം പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. 38 കുട്ടികളാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്.

37 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

READMORE :വടക്കഞ്ചേരി ബസ് അപകടം; അടിയന്തര ധനസഹായം എത്തിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍

Related posts

കേരളത്തിലും തമിഴ്‌നാട്ടിലും തുലാവർഷം എത്തി; അടുത്ത അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത

Akhil

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം മടക്കി നൽകാൻ സിപിഐഎം

Akhil

കൂത്തുപറമ്പില്‍ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പിതാവ് റിമാന്‍ഡില്‍

Editor

Leave a Comment