accident Accident India kerala Kerala News latest news Local News thrissur trending news Trending Now

അപകടത്തിൽപ്പെട്ടവരെ കൊണ്ട് പോയ ആംബുലൻസ് അപകടത്തിൽ പെട്ടു. 4 പേർക്ക് പരിക്ക്.

 ആംബുലൻസ് അപകടത്തിൽ  4 പേർക്ക് പരിക്ക്.

കൊടുങ്ങല്ലൂർ: എടവിലങ്ങിൽ മോട്ടോർ ബൈക്ക് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ കൊടുങ്ങല്ലൂർ വയല സ്വദേശി കാക്കോത്ത് വീട്ടിൽ അക്ഷയ് (28), ബൈക്ക് യാത്രക്കാരായ എടവിലങ്ങ് കാര ചിറയിൽ സദാനന്ദന്റെ മകൻ അതുൽ കൃഷ്ണ (19), എടവിലങ്ങ് നടവരമ്പ് കാട്ടുപറമ്പിൽ അതുൽ കുമാർ (25) ,ആംബുലൻസിൽ ഉണ്ടായിരുന്ന എടവിലങ്ങാട് വല്ലത്ത് ശ്രീയേഷ് (17) എന്നിവർക്കാണ് പരിക്കേറ്റത്.

ഉച്ചക്ക് എടവിലങ്ങ് കുഞ്ഞയിനി സെന്ററിലായിരുന്നു ആദ്യ അപകടം. മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് റോഡരികിലെ ടെലിഫോൺ പോസ്റ്റിൽ ഇടിച്ച ശേഷം മതിലിൽ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ അതുൽ കൃഷ്ണയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു.

READ MORE: https://www.e24newskerala.com/

Related posts

‘ചില മുന്നറിയിപ്പുകൾ തെറ്റായ സന്ദേശങ്ങളായേക്കാം’; ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ ആപ്പിള്‍

sandeep

രാജ്യത്തെ ആദ്യ എട്ടുവരി പാത, ഇത് എഞ്ചിനീയറിംഗ് അത്ഭുതം!; സൂപ്പർ റോഡുകളെന്ന് നിതിൻ ഗഡ്കരി

sandeep

വടക്കഞ്ചേരി ബസ് അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവറേയും ഉടമയേയും കസ്റ്റഡിയില്‍ വിട്ടു

sandeep

Leave a Comment