പറവൂരിലെ ഭക്ഷ്യവിഷബാധ ചികിത്സ തേടി കൂടുതൽ പേർ ഇന്ന് രാവിലെ മൂന്ന് പേരാണ് ചികിത്സ തേടിയത്. പിന്നീട് കൂടുതൽ പേർ ചികിത്സ തേടിയെത്തി. ഇതുവരെ 17 പേരാണ് ചികിത്സ തേടിയിരിക്കുന്നത്.
കൊച്ചി: എറണാകുളം ജില്ലയിലെ പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ പേർ ആശുപത്രിയിൽ ചികിത്സ തേടി. ഇതുവരെ 17 പേർ ചികിത്സ തേടി. ഇന്ന് രാവിലെ മൂന്ന് പേരായിരുന്നു ചികിത്സ തേടിയത്. ഉച്ചയോടെ ഇത് ഒൻപതായി. പിന്നീട് 17 ആയി ഉയർന്നു. എല്ലാവരും പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവരാണ്.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് മൂന്ന് പേർ ഇന്ന് രാവിലെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂർ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചിരുന്നു. ഹോട്ടലിൽ ഉദ്യോഗസ്ഥർ പരിശോധനയും നടത്തി. ഇന്നലെ രാത്രിയാണ് ഇവിടെ നിന്ന് കുഴിമന്തി വാങ്ങിയതെന്നാണ് വിവരം.
READ MORE: https://www.e24newskerala.com/