Arrest drug carrier case drugs kerala Kerala News KOCHI latest latest news

225 കിലോ കഞ്ചാവ് കാറിൽ കടത്തിയ കേസ്; ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവ്

225 കിലോ കഞ്ചാവ് കാറിൽ കടത്തിയ കേസിൽ ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവ്. ഗുണ്ടാ നേതാവും നിരവധി ലഹരിക്കേസുകളിൽ പ്രതിയുമായ പെരുമ്പാവൂർ സ്വദേശി അനസിനെയാണ് എറണാകുളം ജില്ലാ കോടതി ശിക്ഷിച്ചത്. രണ്ടും മൂന്നും പ്രതികൾക്ക് 12 വർഷം ശിക്ഷയും വിധിച്ചു. 2012 നവംബർ 8നാണ് അങ്കമാലി കറുകുറ്റിക്ക് സമീപം രണ്ട് വാഹനങ്ങളിലായി കടത്തിയ 225 കിലോ കഞ്ചാവ് പോലീസ് പിടികൂടിയത്. വാഹനം നിർത്താതെ രക്ഷപെടാൻ ശ്രമിച്ചപ്പോൾ പ്രതികളെ ഏറെ സാഹസികമായാണ് കീഴ്പെടുത്തിയത്. ഒരു വാഹനത്തിൽ 25 കിലോ കഞ്ചാവും അടുത്ത വാഹനത്തിൽ 100 പൊതികളിലായി 200 കിലോ കഞ്ചാവുമാണ് ഉണ്ടായിരുന്നത്.

Related posts

ഡിജിപി ഓഫീസിലേക്ക് ഇന്ന് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ മാർച്ച്

Akhil

പാകിസ്താനിൽ‌ ഇറാന്റെ മിസൈൽ ആക്രമണം; രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു; മൂന്നു പേർക്ക് പരുക്ക്

Akhil

വനംവകുപ്പ് വാച്ചർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു

Sree

Leave a Comment