
തൃശൂർ: വൃത്തിഹീനമായിട്ടും പ്രവർത്തിക്കാൻ അനുമതി നൽകിയ അസി. ഭക്ഷ്യ സുരക്ഷാ കമ്മീഷണറേയും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറേയും സ്ഥലം മാറ്റി.
മെഡിക്കൽ കോളേജ് കാമ്പസിലെ ഇന്ത്യൻ കോഫീ ഹൗസിന്റെ ലൈസൻസ് ഭക്ഷ്യ സുരക്ഷാ വകുപ്പ് താത്ക്കാലികമായി സസ്പെൻഡ് ചെയ്തു. വൃത്തിഹീനമായിട്ടും ഇന്ത്യൻ കോഫീ ഹൗസിന് പ്രവർത്തിക്കാൻ അനുമതി നൽകിയ 2 ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി.
അസി. ഭക്ഷ്യ സുരക്ഷാ കമ്മീഷണറേയും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറേയുമാണ് സ്ഥലം മാറ്റിയത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉന്നതതല അന്വേഷണം നടത്താൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു.
തുടർന്നു നടന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉന്നതതല അന്വേഷണത്തിൽ വളരെ വൃത്തിഹീനമായാണ് കോഫീ ഹൗസ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.
തുടർച്ചയായ പരാതികൾ ലഭിച്ചിട്ടും തദ്ദേശ സ്ഥാപനത്തിന്റെ ലൈസൻസ് ഇല്ലാതിരുന്നിട്ടും കോഫീഹൗസ് പ്രവർത്തിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരേയാണ് നടപടി സ്വീകരിച്ചത്.
READ MORE: https://www.e24newskerala.com/