ചാലക്കുടി: അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പീഡന പരാതി. ഫോറസ്റ്റ് ബീറ്റ് ഓഫീസർ എം.വി. വിനയരാജിനെതിരെയാണ് കേസ്.
സഹപ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതിയിലാണ് കേസെടുത്തത്. കൊന്നക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് വിനയരാജ്.
ജാമ്യമില്ല വകുപ്പ് പ്രകാരമാണ് അതിരപ്പിള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഒളിവിൽ ആണെന് പൊലീസ് പറഞ്ഞു.
മാസങ്ങളായി ഇയാൾ പരാതികാരിയോട് അപമര്യാദയായി പെരുമാറുകയും വാട്സ്ആപ്പ് വഴി അശ്ലീലം സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി.
READ MORE:https://www.e24newskerala.com/