Kerala News latest news must read Trending Now

കർഷകരുടെ പ്രശ്‌നം ജയസൂര്യക്ക് മനസിലായിട്ടും സർക്കാരിന് മനസിലായില്ലെന്ന് സണ്ണി ജോസഫ്; നടന്റെ പുതിയ തിരക്കഥയെന്ന് കൃഷിമന്ത്രി


നടൻ ജയസൂര്യക്കെതിരെ കൃഷി മന്ത്രി പി പ്രസാദ്. പണം കിട്ടിയ കൃഷ്ണപ്രസാദിന്‍റെ പേരിൽ ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കാൻ ശ്രമിച്ചെന്നും കൃഷിമന്ത്രി മന്ത്രി സഭയിൽ വ്യക്തമാക്കി. നടൻ പുതിയ തിരക്കഥയുമായി വരികയായിരുന്നു. കാർഷിക പ്രതിസന്ധി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് തള്ളി.

കർഷകരുടെ പ്രശ്‌നം ജയസൂര്യക്ക് മനസിലായിട്ടും സർക്കാരിന് മനസിലായില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. കർഷക പ്രശ്‍നം ജയസൂര്യ പറഞ്ഞപ്പോൾ നടന്റെ മേൽ കുതിര കയറാൻ സൈബർ സംഘങ്ങളെ വെച്ചുവെന്ന് സണ്ണി ജോസഫ് എംഎല്‍എ ആരോപിച്ചു. കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

പണം കിട്ടിയ കൃഷ്ണ പ്രസാദിന്റെ പേര് പറഞ്ഞാണ് ജയസൂര്യ സംസാരിച്ചത്. ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, പരിപാടിയിൽ തന്നെ മന്ത്രി പി രാജീവ് കൃത്യമായ മറുപടി നല്‍കിയിരുന്നുവെന്നും വ്യക്തമാക്കി.

പ്രതിപക്ഷം വസ്തുതകൾ വളച്ചൊടിക്കുകയാണെന്ന് കൃഷിമന്ത്രി തിരിച്ചടിച്ചു. നെല്ല് സംഭരിച്ചതിന്‍റെ തുക വൈകിയതിന് ഉത്തരവാദി സപ്ലൈകോ ആല്ലെന്നും പണം നൽകാതെ ബാങ്കുകൾ സപ്ലൈകോ നടപടിയെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും കൃഷിമന്ത്രി പി പ്രസാദ് ആരോപിച്ചു.

സണ്ണി ജോസഫ് പറഞ്ഞത് രാഷ്ട്രീയമാണ്. റബർ കർഷകരുടെ കാര്യത്തിൽ കേന്ദ്ര സഹായം പോലും ഇല്ലാതെ 1914.15 കോടി സംസ്ഥാനം നൽകി. സണ്ണി ജോസഫ് കേന്ദ്രത്തിനെതിരെ ഒന്നും പറയുന്നില്ലെന്നും കൃഷി മന്ത്രി വിമര്‍ശിച്ചു. നെല്ല് സംഭരണത്തിൽ പണം കൊടുത്തുതീര്‍ത്ത് വരുകയാണെന്നും കൃഷിമന്ത്രി സഭയിൽ പറഞ്ഞു.

ALSO READ:യുവതി വീടിന്റെ ടെറസിൽ കഴുത്തറുത്ത് മരിച്ച നിലയിൽ; ബിരുദ സർട്ടിഫിക്കറ്റ് കിട്ടാത്തതിൽ നിരാശയെന്ന് കുറിപ്പ്

Related posts

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഈമാസം 24 മുതല്‍ സര്‍വീസ് ആരംഭിക്കും

Akhil

ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

Akhil

‘പറക്കും തളിക’ ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ല; ലൈസൻസ് സസ്പെൻഡ് ചെയ്തു

Editor

Leave a Comment