ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മീൻ വറുത്തത്, ചിക്കൻ, പാകം ചെയ്ത കടല, ദിവസങ്ങൾ പഴക്കമുള്ള ചോറ്, പാകം ചെയ്യാത്ത മാംസം, ചപ്പാത്തി, ഗ്രേവി, നീണ്ടകാലം ആവർത്തിച്ച് പാചകത്തിന് ഉപയോഗിച്ച എണ്ണ എന്നിവയടക്കമാണ് പരിശോധനയിൽ പിടികൂടിയത്.
തൃശൂർ: ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധനയിൽ ഹോട്ടലുകളിൽ നിന്നും മറ്റും പിടിച്ചെടുക്കുന്ന പഴകിയ ഭക്ഷണത്തിന്‍റെ ഞെട്ടിക്കുന്ന കണക്കുകളാണ് സംസ്ഥാനത്താകെ നിന്നും ഓരോ ദിവസവും പുറത്തുവരുന്നത്. ആശുപത്രികളിൽ പോലും രക്ഷയില്ല എന്നതാണ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ വാർത്ത. രോഗികൾ പോലും ഏറ്റവുമധികം ആശ്രയിക്കുന്ന ആശുപത്രി ക്യാന്‍റീനിലും പഴകിയ ഭക്ഷണത്തിന്‍റെ അവസ്ഥയിൽ മാറ്റമില്ലെന്നതാണ് യാഥാർത്ഥ്യം. തൃശൂർ ചാലക്കുടി താലൂക് ആശുപത്രിയിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
നഗരസഭയിലെ വിവിധ ഹോട്ടലുകളിലും ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവും പാചക യോഗ്യമല്ലാത്ത എണ്ണയുമടക്കം പിടികൂടി. ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മീൻ വറുത്തത്, ചിക്കൻ, പാകം ചെയ്ത കടല, ദിവസങ്ങൾ പഴക്കമുള്ള ചോറ്, പാകം ചെയ്യാത്ത മാംസം, ചപ്പാത്തി, ഗ്രേവി, നീണ്ടകാലം ആവർത്തിച്ച് പാചകത്തിന് ഉപയോഗിച്ച എണ്ണ എന്നിവയടക്കമാണ് പരിശോധനയിൽ പിടികൂടിയത്.
ചാലക്കുടി നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ താലൂക്ക് ആശുപത്രി ക്യാന്‍റീനിലു , നാല് ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണവും എണ്ണയും പിടികൂടിയത്. അമ്മച്ചി ഹോട്ടൽ, മലബാർ ഹോട്ടൽ, അനസ് ഹോട്ടൽ, കിച്ചൻ ഫ്രഷ് എന്നീ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.
READ MORE: https://www.e24newskerala.com/