Kerala News latest news must read

പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ വിനു (69) അന്തരിച്ചു. രോഗബാധിതനായി കോയമ്പത്തൂരിൽ ചികിത്സയിരിക്കെയാണ് അന്ത്യം.

സുരേഷ്– വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. കോഴിക്കോട് സ്വദേശിയായ വിനു ഏറെനാളായി കോയമ്പത്തൂരിലാണ് താമസം.

1995ല്‍ പുറത്തിറങ്ങിയ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ ആണ് ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം.

അതേ വര്‍ഷം തന്നെ ജെ.പള്ളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു.
2008ല്‍ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയില്‍ സിബിഐയാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. ആയുഷ്മാൻ ഭവഃ, ഭര്‍ത്താവുദ്യോഗം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

ALSO READ:യു.പിയിൽ ഒരു വീട്ടിലെ അഞ്ച് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു, 2 പേർ ഗുരുതരാവസ്ഥയിൽ

Related posts

മുതിര്‍ന്ന സിപിഎം നേതാവ് ഒവി നാരായണന്‍ അന്തരിച്ചു

Akhil

127 കോടി രൂപ മുടക്കി 6 മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു

Akhil

NIA Raids| ഐ എസ് ബന്ധം: തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്, ഡിഎംകെ വനിത കൗണ്‍സിലറുടെ വീട്ടിലും പരിശോധന

Akhil

Leave a Comment