latest news National News

127 കോടി രൂപ മുടക്കി 6 മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു

127 കോടി രൂപ മുടക്കി 6 മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു. മേഘാലയയിലെ ടൂറയിലുള്ള പിഎ സാംഗ്‌മ ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെ ഒരു ഭാഗമാണ് തകർന്നുവീണത്. കഴിഞ്ഞ ഡിസംബറിലാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. 127 കോടി മുതൽ മുടക്കിൽ സർക്കാർ പണികഴിപ്പിച്ച പിഎ സാംഗ്‌മ സ്പോർട്സ് കോംപ്ലക്സിൽ പെട്ടതാണ് സ്റ്റേഡിയം.

കനത്ത മഴയെ തുടർന്ന് സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തിയുടെ ഒരുഭാഗമാണ് തകർന്നത്. ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല.

Related posts

സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ വിലക്ക്

Sree

ബസ്റ്റാൻഡിലിരുന്ന് പൂച്ചയെ പച്ചക്ക് ഭക്ഷിച്ച് അസം സ്വദേശി; പട്ടിണി കാരണമെന്ന് യുവാവിൻ്റെ മറുപടി

Akhil

മണ്ണുത്തി പട്ടിക്കാട് മേൽപ്പാതയിൽ കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

Sree

Leave a Comment